കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നു.
തിരുവനന്തപുരം: കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്ററെയും ടാലി സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യാനറിയുന്നയാളെയും കരാറിൽ നിയമിക്കുന്നു. ബി.ടെക് കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്‌നോളജി, ഡാറ്റ പ്രോസസിംഗിൽ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ/ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ/ അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്റ്റേർഡ് പ്രൈവറ്റ് കമ്പനികളിലെ രണ്ടു വർഷത്തെ തൊഴിൽ പരിചയമോ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർക്ക് ഉണ്ടാവണം.
21 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ബി.കോം, ടാലി സർട്ടിഫിക്കറ്റ് യോഗ്യതയാണ് ടാലി ഓപ്പറേറ്റർക്ക് വേണ്ടത്. പ്രായം 21നും 40നും മദ്ധ്യേയായിരിക്കണം. അപേക്ഷ 15നകം നൽകണം. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട്. പി.ഒ, തിരുവനന്തപുരം- 695014.
മേട്രന്‍ കം റസിഡന്റ് ട്യൂട്ടര്‍: വാക്ക് -ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 11 ന്
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള വെളളായണി ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ സർക്കാർ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒഴിവുള്ള നാല് മേട്രന്‍ കം റസിഡന്‍ ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പുരുഷന്‍മാരുടേയും സ്ത്രീകളുടേയും രണ്ട് ഒഴിവുകള്‍ വീതമാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. ബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത.
പ്രതിമാസ വേതനം 12,000 രൂപ. താല്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (മാര്‍ക്കിന്റെ ശതമാനം ഉള്‍പ്പെടെ), ജാതി സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 11ന് രാവിലെ 10.30 ന് കനകനഗര്‍ അയ്യങ്കാളി ഭവനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന വാക്ക് -ഇന്‍ ഇന്റര്‍വ്യൂല്‍ ഹാജരാകണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2314238, 0471 2381601.