കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട് ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം. ഇ. സി ) നിയമനം നടത്തുന്നു.
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന് (kudumbaree district mission) കീഴില്‍ പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, അട്ടപ്പാടി, പാലക്കാട്, മലമ്പുഴ, ചിറ്റൂര്‍, കൊല്ലങ്കോട് ആലത്തൂര്‍, കുഴല്‍മന്ദം ബ്ലോക്കുകളില്‍ മൈക്രോ എന്റര്‍പ്രൈസ് കണ്‍സല്‍ട്ടന്റ് (എം. ഇ. സി ) നിയമനം നടത്തുന്നു. ജൂലൈ ഒന്നിന് 40 വയസ്സ് കവിയാത്ത ബിരുദധാരികളായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജൂലൈ 26 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനിലുള്ള കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷകര്‍ പാലക്കാട് ജില്ലയിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം. പ്രസ്തുത ബ്ലോക്കിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന ലഭിക്കും.
അധ്യാപക നിയമനം
പാലക്കാട്: ഷൊര്‍ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇംഗ്ലീഷ് (ജൂനിയര്‍) തസ്തികകളില്‍ ദിവസേന അടിസ്ഥാനത്തില്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 11ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബന്ധപെട്ട വിഷയത്തില്‍ പി.ജി, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. ഫോണ്‍ - 0466 2224234,9497734306,9947645929
ടെക്നിക്കല്‍ ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് പ്രവേശനം 30 വരെ
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട കാലാവധി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടര്‍ അറിയിച്ചു. അപേക്ഷയും അനുബന്ധ രേഖകളും ഓഗസ്റ്റ് രണ്ടിന് വൈകിട്ട് മൂന്നിനകം ബന്ധപ്പെട്ട സ്ഥാപന മേധാവിക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ihrd.ac.in ല്‍ ലഭിക്കും. ഫോണ്‍: 04712322985, 04712322501
വാക്- ഇന്‍ ഇന്റര്‍വ്യൂ 29 ന്
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക്- ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദം, കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവരായിരിക്കണം. പ്രായം 18 നും - 35 നും മധ്യേ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 29ന് രാവിലെ 11 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തിരിച്ചറിയാന്‍ രേഖ, യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി വാക്- ഇന്‍ ഇന്റര്‍വ്യൂന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 04924 253347, 9847745135