കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലും ഗവേഷണത്തിലും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ പഠനങ്ങൾ/ഗവേഷണങ്ങൾ നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം.
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ (women and child development department) സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ട്രെയ്‌നിങ് ആൻഡ് റിസർച്ച് ഘടകത്തിന്റെ ഭാഗമായി കുട്ടികളുടെ മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ശാസ്ത്രീയമായ പഠനങ്ങൾ നടത്തുന്നതിന് വേണ്ടി (empanelment) പാനൽ തയാറാക്കുന്നതിനായി വ്യക്തികൾ/ സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഗവേഷണങ്ങൾ നടത്തുന്നതിനായി എംപാനൽ ലിസ്റ്റിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവയരെയാകും പരിഗണിക്കുക.
രണ്ടു വര്‍ഷത്തിനുള്ളില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തും: മന്ത്രി വി.ശിവന്‍കുട്ടി
അപേക്ഷിക്കുന്ന വ്യക്തികൾ /സ്ഥാപനങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പ്രകാരമുള്ള രേഖകൾ ഉൾക്കൊള്ളിച്ചു വിശദമായ ബയോഡാറ്റാ, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റ്, ഗവേഷണം നടത്തിയ വിഷയങ്ങളുടെ സംഗ്രഹം, പബ്ലിക്കേഷൻസ് വിവരങ്ങൾ എന്നിവ പകർപ്പ് സഹിതം വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സഹിതം ജൂലൈ 30 ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം പ്രോഗ്രാം മാനേജർ, ഇന്റഗ്രേറ്റഡ് ചൈൽഡ് പ്രൊട്ടക്ഷൻ സ്‌കീം, ഡിപ്പാർമെന്റ് ഓഫ് വിമൻ ആൻഡ് ചൈൽഡ് ഡവലപ്‌മെന്റ്, പൂജപ്പുര, തിരുവനന്തപുരം-695012.
കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലും ഗവേഷണത്തിലും അഞ്ചുവർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ പഠനങ്ങൾ/ഗവേഷണങ്ങൾ നടത്തി പ്രസിദ്ധീകരിച്ചിട്ടുണ്ടാകണം. അപേക്ഷിക്കുന്നത് വ്യക്തികൾ ആണെങ്കിൽ സൈക്കോളജി/സോഷ്യൽ സയൻസ്/എഡ്യൂക്കേഷൻ എന്നിവയിൽ ബിരുദാന്തര ബിരുദവും ഗവേഷണ പരിചയവും ഉണ്ടായിരിക്കണം. സ്ഥാപനങ്ങൾക്ക് കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിജ്ഞാനം ഉണ്ടായിരിക്കണം. യുഎൻ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾക്ക് വേണ്ടി കുട്ടികളുടെ മേഖലയിൽ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവർക്ക് മുൻഗണന ഉണ്ടായിരിക്കും.