യുഎഇയിൽ തൊഴിലവസരം; 310 ഒഴിവുകൾ, സ്റ്റൈപെൻഡും ഓവർടൈം അലവൻസും, താമസസൗകര്യവും വിസയും ഇൻഷുറൻസും സൗജന്യം

By Web Team  |  First Published Oct 27, 2024, 10:36 AM IST

അപേക്ഷകൾ അയയ്ക്കാനുള്ള കുറഞ്ഞ പ്രായപരിധി 19 വയസ്സാണ്. 


തിരുവനന്തപുരം: യുഎഇയിലേക്ക് സ്‌കിൽഡ് ടെക്‌നിഷ്യൻ ട്രെയിനികളെ തെരഞ്ഞെടുക്കുന്നു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് റിക്രൂട്ട്മെന്‍റ്. ഇതിനായുള്ള വാക്-ഇൻ-ഇന്റർവ്യൂ 2024 നവംബർ 7,8 തീയതികളിൽ നടത്തും. ആകെ 310 ഒഴിവുകളാണുള്ളത്. 

ഇലെക്ട്രിഷ്യൻ, പ്ലംബർ, ഡക്ട് ഫാബ്രിക്കേറ്റർ, പൈപ്പ് ഫിറ്റർ, വെൽഡർ, ഇന്സുലേറ്റർ (HVAC, പ്ലംബിംഗ്), മേസൺ, HVAC ടെക്‌നീഷ്യൻ,  തുടങ്ങിയ ട്രേഡുകളിലുള്ള 310 ഒഴിവുകളിലേയ്ക്ക് ആണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ പാസ്സായവർക്ക് അപേക്ഷിക്കാം. 19 വയസ്സാണ് കുറഞ്ഞ പ്രായപരിധി.

Latest Videos

undefined

സ്റ്റൈപെൻഡും ഓവർടൈം അലവൻസും കൂടാതെ  താമസസൗകര്യം, വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. രണ്ടു വർഷത്തേക്കാണ് കരാർ. താല്പര്യമുള്ളവർ  ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യതയുടെ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം 2024 നവംബർ 7, 8 തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10 മണിക്ക് മുൻപായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്‌. 

Read Also -  10 വർഷത്തിനിടെ റെസിഡൻസി നിയമങ്ങൾ ലംഘിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബൈ

വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ് സൈറ്റ്  സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

 

click me!