ദിവസം 740 രൂപ, മാസം 19980 ശമ്പളം, അപേക്ഷിക്കാം, ഇനി ദിവസങ്ങൾ മാത്രം; സംസ്ക‍ൃത സർവകലാശാലയിൽ സെക്യൂരിറ്റി ഒഴിവ്

By Web Team  |  First Published Nov 15, 2023, 6:37 PM IST

ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. എസ് സി / എസ് ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 50 രൂപ മതിയാകും


തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രതിമാസ വേതനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) തസ്തികയിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഉയർന്ന പ്രായപരിധി 50 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളംഃ പ്രതിദിനം 740/-രൂപ നിരക്കിൽ പ്രതിമാസം പരമാവധി 19,980/-രൂപ.

'പ്രസംഗം കൊണ്ട് പ്രചോദിപ്പിച്ച നേതാവ്', ആരാധന വെളിപ്പെടുത്തി യൂസഫലി; 2 കോടി രൂപയുടെ വാഗ്ദാനം സിഎച്ച് ഫൗണ്ടേഷന്

Latest Videos

undefined

ജനറൽ വിഭാഗത്തിന് 100 രൂപയാണ് അപേക്ഷാഫീസ്. എസ് സി / എസ് ടി വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 50 രൂപ മതിയാകും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20 ആണ്. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, വിമുക്ത ഭടനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ പകർപ്പ് നവംബർ 24 ന് മുമ്പായി സർവ്വകലാശാലയിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ അസാപ് കേരളയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അവസരമൊരുക്കുന്നു. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിൾ സെന്ററിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുക. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്‌സുകൾക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്സ് പഠിക്കാം. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഈ സൗജന്യ കോഴ്സിന് അപേക്ഷിക്കാം. ക്ലാസുകൾ ഈ മാസം 20 മുതൽ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 96560 43142, 799 449 7989

ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രിയമേറുന്നു, മുന്നിൽ മികച്ച തൊഴിലും കരിയറും, സൗജന്യമായി പഠിച്ചാലോ! അസാപിൽ അവസരം

click me!