അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 13
കൊച്ചി: ബിരുദ പഠനം കഴിഞ്ഞ ആദ്യ ജോലിക്കായി തയാറെടുപ്പുകൾ നടത്തുന്ന ഉദ്യോഗാർത്ഥികൾക്കായി പെയ്ഡ് ഇന്‍റേൺഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലാണ് ബിരുദധാരികൾക്കായി ഇന്റേൺഷിപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. സമീപകാലത്ത് ബിരുദം പൂർത്തിയാക്കിയവർ ആയിരിക്കണം അപേക്ഷകർ. കേരളം ആസ്ഥാനമായ ടെക് കമ്പനിയായ നെസ്റ്റ് ഡിജിറ്റൽ, സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) എന്നിവിടങ്ങളിലാണ് അവസരങ്ങൾ.
ഇന്ത്യയിൽ കോൺഗ്രസുള്ളപ്പോൾ മണി ഹീസ്റ്റ് കഥകൾ ആർക്ക് വേണം, '351 കോടി' പരിഹാസവുമായി പ്രധാനമന്ത്രി
undefined
നെസ്റ്റ് ഡിജിറ്റലിന്റെ കളമശ്ശേരി കേന്ദ്രത്തിൽ എൻ എ പി എസ് ട്രെയ്നികളുടെ 40 ഒഴിവുകളുണ്ട്. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഡിപ്ലോമ / ഐ ടി ഐ പാസായവർക്ക് അപേക്ഷിക്കാം. പ്രതിമാസം 12,000 രൂപ സ്റ്റൈപൻഡ് ലഭിക്കും. ഒരു വർഷമാണ് ഇന്റേൺഷിപ്പ് കാലാവധി. കിലയിൽ മലപ്പുറത്തും കാസർകോട്ടും രണ്ട് എഞ്ചിനീയറിങ് ഇന്റേൺ ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. മൂന്ന് മുതൽ ഒൻപത് മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. പ്രതിമാസം 24,040 രൂപ സ്റ്റൈപ്പന്റ് ലഭിക്കും.
ഉദ്യോഗാർത്ഥികൾ https://asapmis.asapkerala.gov.in/Forms/Student/Common/3/291 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് പ്രത്യേക സ്ക്രീനിങ് ഉണ്ടായിരിക്കും. ഏഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രത്യേക റാങ്ക് ലിസ്റ്റുകൾ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 13.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ അസാപ്പിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ചു വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരള അവസരമൊരുക്കുന്നു എന്നതാണ്. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിൾ സെന്ററിൽ വെച്ചാണ് പരിശീലനം സംഘടിപ്പിക്കുക. അസാപ് കേരളയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വിവിധ കോഴ്‌സുകൾക്ക് വേണ്ടി സജ്ജമാക്കിയ മികച്ച ലാബ് സൗകര്യത്തോടെ ഈ കോഴ്സ് പഠിക്കാം. 18 മുതൽ 45 വയസ്സ് വരെയുള്ളവർക്ക് ഈ സൗജന്യ കോഴ്സിന് അപേക്ഷിക്കാം. കോഴ്സിന്റെ 50% സീറ്റുകള്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡില്‍ സ്ഥിതി ചെയ്യുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെത്തി അഡ്മിഷന്‍ എടുക്കേണ്ടതാണ്. ക്ലാസുകൾ ഈ മാസം 20 മുതൽ തുടങ്ങും. കൂടുതൽ വിവരങ്ങൾക്ക്: 96560 43142, 799 449 7989