മാസം 15000 പോക്കറ്റിലിരിക്കും, ഇൻ്റേൺഷിപ്പ് അസാപ് കേരള വഴി; വേ​ഗമാകട്ടെ, വിവിധ തസ്തികകളിൽ ഒഴിവുകൾ

By Web Team  |  First Published Dec 19, 2023, 2:09 AM IST

2022, 2023 വര്‍ഷങ്ങളില്‍ ഇംഗ്ലീഷ് ലിറ്ററേറ്റര്‍ ആന്റ് മാസ്സ്  കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പാസായവര്‍ക്ക് അപേക്ഷിക്കാം


കൊച്ചി: ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതിമാസം 15,000 രൂപ വേതനം ഉറപ്പു നല്‍കുന്ന പെയ്ഡ് ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലുള്ള നൂതന ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷനായ എംഇആര്‍പി സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിലാണ് ഇന്റേണ്‍ഷിപ്പിന് നിലവിൽ അവസരങ്ങൾ ഉള്ളത്.

കണ്ടന്റ് റൈറ്റര്‍, പ്രപ്പോസല്‍ റൈറ്റര്‍, ടെക്‌നിക്കല്‍ റൈറ്റര്‍ എന്നീ തസ്തികകളിൽ  10 ഓളം അവസരങ്ങളാണുള്ളത്. 2022, 2023 വര്‍ഷങ്ങളില്‍ ഇംഗ്ലീഷ് ലിറ്ററേറ്റര്‍ ആന്റ് മാസ്സ്  കമ്മ്യൂണിക്കേഷന്‍ വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പാസായവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇന്റേണ്‍ഷിപ്പ് കാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്ഥിര നിയമനം ലഭിക്കാം.

Latest Videos

undefined

ഉദ്യോഗാര്‍ത്ഥികള്‍ https://asapmis.asapkerala.gov.in/Forms/Student/Common/3/247എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫീസ് 500 രൂപ. യോഗ്യത പരിശോധിക്കുന്നതിന് എഴുത്തു പരീക്ഷയോ ഇന്റര്‍വ്യൂവോ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്രീനിങ് ഉണ്ടായിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക റാങ്ക് ലിസ്റ്റുകള്‍ തയാറാക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 20.

എന്തിനെന്ന് പോലും അറിയില്ല! 2 പാവങ്ങളോട് അടിച്ച് പൂസായി ചെയ്ത ക്രൂരത, വെന്ത് മരിച്ചത് നായക്കുട്ടി; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!