Kerala Jobs 13 June 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: അധ്യാപകർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്റ്റുഡന്റ്സ് കൗൺസിലര്‍

By Web Team  |  First Published Jun 13, 2022, 12:13 PM IST

എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജിയില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.


തൃശൂര്‍ സര്‍ക്കാര്‍ വൃദ്ധസദനത്തിലേയ്ക്ക് (daily wage basis) ദിവസ വേതന വ്യവസ്ഥയില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. താല്‍പ്പര്യം ഉള്ളവര്‍ക്ക് ജൂണ്‍ 20ന് രാവിലെ 11 മണിക്ക് നടത്തുന്ന interview) ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം. പ്ലസ് ടു, എ.എന്‍.എം, കേരള നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാം. വനിതകള്‍ക്ക് മാത്രമാണ് അവസരം. പ്രവര്‍ത്തി പരിചയം രണ്ട് വര്‍ഷമാണ്. പ്രായപരിധി-20-45. പങ്കെടുക്കുന്നവര്‍ ബന്ധപ്പെട്ട എല്ലാ രേഖകളുടെയും ഒറിജിനലും ഒരു കോപ്പിയും കൊണ്ടുവരണം. ഫോണ്‍ : 0487-2693734

മഹാരാജാസ് കോളേജില്‍ അതിഥി അധ്യാപക നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത ജിയോളജിയില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്.ഡി/നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ  കാര്യാലയത്തിലെ ഗസ്റ്റ് ലക്ചര്‍ പാനലില്‍  രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 21-ന് രാവിലെ 11-ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ www.maharajas.ac.in സന്ദര്‍ശിക്കുക.

Latest Videos

undefined

ഫിസിയോതെറാപ്പിസ്റ്റ്:  കരാർ നിയമനം 
ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി നരിക്കുനി സി.എച്ച്.സി.യിലെ  കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററിൽ ഒഴിവുള്ള ഫിസിയോതെറാപ്പിസ്റ്റിന്റെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓൺലൈനായും അപേക്ഷിക്കാം. അപേക്ഷ ജൂൺ 16 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. വിലാസം: സെക്രട്ടറി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ചേളന്നൂർ 673616. ഫോൺ: 0495 2260272.

സ്റ്റുഡന്റ്‌സ് കൗൺസിലർ കൂടിക്കാഴ്ച 14 ന്  
കോഴിക്കോട് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ പ്രീമെട്രിക്/ പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർത്ഥികൾക്ക് കൗൺസലിംഗ് നൽകുന്നതിനായി ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റുഡന്റ്‌സ് കൗൺസിലർ തസ്തികയിൽ നിയമനം നടത്തുന്നു. ജൂൺ 14 രാവിലെ 10 മണിക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു,. കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നവർ വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അധിക യോഗ്യത/ മുൻപരിചയം ഉണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം.

click me!