ആഗസ്റ്റ് 10 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ഇടുക്കി: ആരോഗ്യകേരളം പദ്ധതിയിൽ (aarogya keralam project) വിവിധ തസ്തികകളിൽ ഒഴിവുകളിലേക്ക് അപക്ഷ ക്ഷണിച്ചു. ഒഴിവുകൾ വിശദാംശങ്ങൾ എന്നിവ അറിയാം. ആഗസ്റ്റ് 10 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
1.സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍- 1 എം.ഡി /ഡി.എന്‍.പി (പീഡിയാട്രിക്, ഗൈനക്കോളജി, റേഡിയോളജി, പള്‍മണോളജി, അനസ്‌തേഷ്യ, നെഫ്രോളജി,), ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായ പരിധി-01/08/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 65,000/ രൂപ.
2.ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം/ എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി- 01/08/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല, കരാര്‍ നിയമനം, മാസവേതനം 20,000/ രൂപ.
3.ഡവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദം ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ്, ന്യൂ ബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായ പരിധി- 01/08/2022 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം
മാസവേതനം 16,180/ രൂപ.
4. മെഡിക്കല്‍ ആഫീസര്‍, എം.ബി.ബി.എസ് + ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം അഭികാമ്യം, പ്രായ പരിധി 01/08/2022 ല്‍ പ്രായം 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം, മാസവേതനം 45000/ രൂപ.
5.ഓഫീസ് അസിസ്റ്റന്റ് കം ടെക്‌നീഷ്യന്‍, എസ്.എസ്.എല്‍.സി, ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഐ.റ്റി.ഐ അല്ലെങ്കില്‍ ഐ.റ്റി.സി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, പ്രവര്‍ത്തിപരിചയം അഭികാമ്യം, 01/08/2022 ല്‍ 40 വയസ് കവിയരുത്, ദിവസ വേതനം 450/ രൂപ പ്രതി ദിനം
യോഗ്യരായ ഉദ്ദ്യോഗാര്‍ത്ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ആഗസ്റ്റ് 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.arogyakeralam.gov.in
അപേക്ഷ ക്ഷണിച്ചു
ഗവണ്‍മെന്റ് ഐടിഐ ഇടുക്കി കഞ്ഞിക്കുഴിയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ എന്‍എസ്‌ക്യൂഎഫ് ലെവല്‍ 5 ( രണ്ട് വര്‍ഷം) ഡസ്‌ക് ടോപ്പ് പബ്ലിഷിംഗ് ഓപ്പറേറ്റര്‍ എന്‍എസ്‌ക്യൂഎഫ് ലെവല്‍ 4 (ഒരു വര്‍ഷം) എന്നീ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത (എന്‍സിവിറ്റി) കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. അവസാന തീയതി : 10.08.2022.
പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും, ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലും , https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാണ്. അപേക്ഷ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്.