വാര്‍ഡുകളിലെ താമസക്കാരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങളാണ് ഒന്നാംഘട്ടത്തില്‍ ശേഖരിക്കുന്നത്.
ആലപ്പുഴ: പതിനൊന്നാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തില്‍ പങ്കാളികളാകാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം.തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ അടിസ്ഥാനമാക്കി മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് വിവര ശേഖരണം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറിയോ തത്തുല്യയോഗ്യതയോ ഉള്ളവരെയാണ് പരിഗണിക്കുന്നത്. സ്വന്തമായി സ്മാര്‍ട്ട് ഫോണും അത് ഉപയോഗിക്കുന്നതില്‍ പരിജ്ഞാനവും ഉണ്ടായിക്കണം. ഒരു വാര്‍ഡിലെ വിവരശേഖരണത്തിന് പരാമവധി 4600 രൂപയാണ് പ്രതിഫലമായി ലഭിക്കുക.
വാര്‍ഡുകളിലെ താമസക്കാരുടെ കൈവശാനുഭവ ഭൂമിയുടെ വിവരങ്ങളാണ് ഒന്നാംഘട്ടത്തില്‍ ശേഖരിക്കുന്നത്. അതത് താലൂക്ക് പരിധിയില്‍ താമസിക്കുന്ന താല്‍പ്പര്യമുളളവര്‍ ഓഗസ്റ്റ് 20-ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ അതാത് താലൂക്ക് മിനി സിവില്‍ സ്റ്റേഷനുകളില്‍ പ്രവര്‍ത്തിക്കുന്ന (കുട്ടനാട് ഒഴികെ) താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസുകളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. കുട്ടനാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ചന്പക്കുളം പടിപുരയ്ക്കല്‍ കാര്‍ത്ത്യാനി ക്ഷേത്രത്തിനു സമീപം എന്‍.എസ്.എസ് ബില്‍ഡിംഗ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.
അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി. ബുക്ക്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ഫോട്ടോ, ജോലി പരിചയം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ സെന്‍സെസ് പൂര്‍ത്തിയാക്കുന്നതുവരെ ജോലിയില്‍ തുടരണം. ഫോണ്‍ ചേര്‍ത്തല-9496828380, അമ്പലപ്പുഴ-9847498383, കുട്ടനാട്-9495242586, ചെങ്ങന്നൂര്‍-7510453854, മാവേലിക്കര-9946444559, കാര്‍ത്തികപ്പള്ളി-0479-2994788, 9539900937.
എച്ച്.എസ്. വിഭാഗം വായനോത്സവത്തിനുള്ള പുസ്തകങ്ങൾ പ്രഖ്യാപിച്ചു
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ 2022-23 വർഷം സംസ്ഥാനത്തെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി നടത്തുന്ന വായനോത്സവത്തിന്റെ പുസ്തകങ്ങൾ പ്രഖ്യാപിച്ചു. സ്‌കൂൾതലം, താലൂക്ക്തലം, ജില്ലാതലം, സംസ്ഥാനതലം എന്നീ നാല് ഘട്ടങ്ങളിലായി മത്സരങ്ങൾ നടക്കും. എം.ടിയുടെ അസുരവിത്ത്, പി.ഗോവിന്ദപ്പിള്ള പരിഭാഷപ്പെടുത്തിയ ഏഥ്ൽ ലിലിയൻ വോയ്നിച്ചിന്റെ കാട്ടുകടന്നൽ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട നോവലുകൾ. വൈലോപ്പിള്ളിയുടെ പ്രിയ കവിതകൾ (വൈലോപ്പിള്ളി), പുല്ല് തൊട്ട് പൂനാര വരെ (ശാസ്ത്രം), മുകുന്ദേട്ടന്റെ കുട്ടികൾ (ലേഖനം), ദസ്തയേവസ്‌കി- ജീവിതവും കൃതികളും (പഠനം), സാമൂഹിക പരിഷ്‌കരണവും കേരളീയ നവോത്ഥാനവും (ചരിത്രം), മാർകേസ് ഇല്ലാത്ത മക്കോണ്ടോ (യാത്രാവിവരണം) എന്നീ പുസ്തകങ്ങൾക്കു പുറമേ മാർച്ച്, ഏപ്രിൽ ലക്കം ഗ്രന്ഥാലോകം മാസികയും ഹൈസ്‌കൂൾ തല മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബർ 27നാണ് എച്ച്.എസ്. വിഭാഗം കുട്ടികൾക്കുള്ള സ്‌കൂൾതല മത്സരം നടക്കുന്നത്. നവംബർ 20ന് താലൂക്ക് തലത്തിലും ജനുവരി ഒന്നിന് ജില്ലാ തലത്തിലും ജനുവരി അവസാനത്തോടെ സംസ്ഥാനതല മത്സരങ്ങളും നടത്താനാണ് സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.