Appointments : വിമൻ ഡെലിവറി എക്‌സിക്യുട്ടീവ്, പ്രൊജക്റ്റ് എഞ്ചിനീയർ, ഫെലിസിറ്റേറ്റര്‍ നിയമനം

By Web Team  |  First Published Jun 22, 2022, 1:36 PM IST

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന 'സങ്കൽപ്' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ വിമൻ ഡെലിവറി എക്‌സിക്യുട്ടീവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 


തിരുവനന്തപുരം:  കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസും വനിതകൾക്ക് വേണ്ടി (Sankalp Skill development programme) സംഘടിപ്പിക്കുന്ന 'സങ്കൽപ്' നൈപുണ്യ പരിശീലന പദ്ധതിയുടെ ഭാഗമായി 40 ദിവസത്തെ (women delivery executive) വിമൻ ഡെലിവറി എക്‌സിക്യുട്ടീവ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എൽ സി. പ്രായപരിധി 18നും 45 നും മധ്യേ. ഇരുചക്ര വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് ഉണ്ടാകണം. കൂടുതൽ വിവരങ്ങൾക്ക് www.kittsedu.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0490 2344419, 9495995419.

പ്രൊജക്ട് എഞ്ചിനീയർ നിയമനം
തൃശൂർ ജില്ലയിലെ അർധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്ട് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി (ഇ ഡബ്ല്യു എസ്) സംവരണം ചെയ്ത ഒരു ഒഴിവിലേക്കും പരിവർത്തിത ക്രിസ്ത്യൻ (ഒ എക്സ്) വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവിലേക്കും താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബി ടെക്(സിവിൽ), അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 41 വയസ്സ് ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 30 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കണം. ഫോൺ: 04842312944.

Latest Videos

ഫെസിലിറ്റേറ്റർ നിയമനം
വനിത ശിശുവകുപ്പിന്റെ സഹായത്തോടെ ചോല നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ പരിപാടിയിൽ കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ നിയമനം നടത്തുന്നു. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം. താൽപര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുമായി ജൂൺ 23ന് രാവിലെ 10.30ന് അഞ്ചുകണ്ടിയിലെ ചോല ഓഫീസിൽ ഹാജരാവണം.  ഫോൺ 04972 764571, 9847401207


 

click me!