പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ - navodaya.gov.in ൽ ഫലം പരിശോധിക്കാം
ദില്ലി: നവോദയ വിദ്യാലയ സമിതി (Navodaya Vidyalaya Samiti), ജവഹർലാൽ നവോദയ വിദ്യാലയ (JNVST) ആറാം ക്ലാസ് സെലക്ഷൻ ടെസ്റ്റിന്റെ ഫലം ഇന്ന് പ്രഖ്യാപിച്ചു. പ്രവേശന പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായ - navodaya.gov.in ൽ ഫലം പരിശോധിക്കാം. 2022 ഏപ്രിൽ 30 നാണ് നവോദയ വിദ്യാലയ സമിതി പ്രവേശന പരീക്ഷ നടത്തിയത്. പരീക്ഷയിൽ മൂന്നു വിഭാഗങ്ങളിലായി ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. മെന്റൽ എബിലിറ്റി വിഭാഗത്തിൽ 40 ചോദ്യങ്ങളും അരിത്തമെറ്റിക് വിഭാഗത്തിൽ 20 ഉം ഭാഷാ വിഭാഗത്തിൽ 20 ഉം ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.
പരീക്ഷ ഫലം പരിശോധിക്കേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റായ navodaya.gov.in. സന്ദർശിക്കുക
ഹോം പേജിൽ JNVST Class 6 result എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
റോൾനമ്പറും ജനനതീയതിയും നൽകി സബ്മിറ്റ് ചെയ്യുക
പരീക്ഷ ഫലം സ്ക്രീനിൽ ലഭ്യാമാകും
ഡൗൺലോഡ് ചെയ്ത് പ്രിന്റെടുക്കുക
കൂടുതൽ വിശദാംശങ്ങൾക്കായി വിദ്യാർത്ഥികൾ നവോദയ വിദ്യാലയ സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
NVS Recruitment 2022 : നവോദയ വിദ്യാലയത്തിൽ അധ്യാപകരാകാം; പ്രിൻസിപ്പൽ ഉൾപ്പെടെ 1600 ലധികം ഒഴിവുകൾ