ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 9 ആണ്.
ദില്ലി: ജെഇഇ മെയിൻ സെഷൻ 2 (JEE Main Session 2) അപേക്ഷ റീഓപ്പൺ (registration reopened) ചെയ്തതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) അറിയിപ്പ്. രജിസ്ട്രേഷൻ നടത്താൻ സാധിക്കാത്ത വിദ്യാർത്ഥികൾക്ക് ജൂലൈ 6 മുതൽ 9 വരെ അവസരം. jeemain.nta.nic.in. ഔദ്യോഗിക വെബ്സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 9 ആണ്.
ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, JEE (മെയിൻ) - 2022 സെഷൻ 1 ന് അപേക്ഷിച്ച് പരീക്ഷാ ഫീസ് അടച്ചവരും JEE (മെയിൻ) - 2022 സെഷൻ 2 ന് ഹാജരാകാൻ ആഗ്രഹിക്കുന്നവരുമായ ഉദ്യോഗാർത്ഥികൾ അവരുടെ സെഷൻ 1-ൽ നൽകിയിരിക്കുന്ന പാസ്‌വേഡും മുമ്പത്തെ അപേക്ഷാ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടതുണ്ട്. സെഷൻ 2-ന് പേപ്പർ, പരീക്ഷാ മാധ്യമം, നഗരങ്ങൾ എന്നിവ മാത്രം തിരഞ്ഞെടുത്ത് പരീക്ഷാ ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ടതെങ്ങനെ?
jeemain.nta.nic.in ഔദ്യോഗിക സൈറ്റ് സന്ദർശിക്കുക.
ഹോം പേജിൽ ലഭ്യമായ ജെഇഇ മെയിൻ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
ചെയ്തുകഴിഞ്ഞാൽ, സബ്മിറ്റ് എന്നതിൽ ക്ലിക്ക് ചെയ്യുക.
പേജ് ഡൗൺലോഡ് ചെയ്‌ത് കൂടുതൽ ആവശ്യത്തിനായി അതിന്റെ ഹാർഡ് കോപ്പി സൂക്ഷിക്കുക.