പരീക്ഷഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് nta.ac.in സന്ദർശിക്കാം.
ദില്ലി: ജെഇഇ മെയിൻ 2022 സെഷൻ 1 (JEE Main 2022 Session 1 Exam Result) പരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും. സെഷൻ 1 അന്തിമ ഉത്തരസൂചിക (National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചിരുന്നു. jeemain.nta.nic.in, ntaresults.nic.in എന്നീ വെബ്സൈറ്റുകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷഫലം പരിശോധിക്കാം. പരീക്ഷഫലവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി വിദ്യാർത്ഥികൾക്ക് nta.ac.in സന്ദർശിക്കാം. സാധാരണ രീതിയിൽ പരീക്ഷ ഫലം പുറത്തിറക്കുന്നതിന്റെ മുന്നോടിയായിട്ടാണ് അന്തിമ ഉത്തരസൂചിക പുറത്തിറക്കുന്നത്.
100 ശതമാനം മാർക്ക് നേടി ടോപ്പറായിട്ടുളളവരുടെ പേരുകൾ, യോഗ്യരായ വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയവ മറ്റ് ഫല സ്ഥിതിവിവരക്കണക്കുകൾക്കൊപ്പം എൻടിഎ പ്രഖ്യാപിക്കും. സെഷൻ 2 പരീക്ഷകൾക്ക് ശേഷം അഖിലേന്ത്യാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂൺ 23 മുതൽ 29 വരെയാണ് ജെഇഇ മെയിൻ 2022 സെഷൻ 1 പരീക്ഷകൾ നടന്നത്. സെഷൻ 1 പരീക്ഷഫല തീയതിയും സമയവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്കുകയാണ് വിദ്യാർത്ഥികൾ.