ജൂലൈ 2 ന് നടന്ന സെഷൻ 1 പരീക്ഷയുടെ JEE മെയിൻ 2022 പ്രൊവിഷണൽ ഉത്തരസൂചിക NTA നേരത്തെ പുറത്തിറക്കിയിരുന്നു.
ദില്ലി: നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agenc) (NTA) ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (JEE) മെയിൻ 2022 സെഷൻ 1 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക (Joint Entrance Examination) പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് അവരുടെ JEE മെയിൻ 2022 സെഷൻ 1 B.E/ B.Tech പേപ്പർ 1 ഉത്തരസൂചിക ഔദ്യോഗിക വെബ്സൈറ്റായ www.jeemain.nta.nic.in-ൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും.
ജൂലൈ 2 ന് നടന്ന സെഷൻ 1 പരീക്ഷയുടെ JEE മെയിൻ 2022 പ്രൊവിഷണൽ ഉത്തരസൂചിക NTA നേരത്തെ പുറത്തിറക്കിയിരുന്നു. തുടർന്ന് എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ഉന്നയിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു, കൂടാതെ ഈ JEE മെയിൻ 2022 സെഷൻ 1 പേപ്പർ 1 പരീക്ഷയുടെ അന്തിമ ഉത്തരസൂചിക ഒബ്ജക്ഷന്‍സ് എല്ലാം പരിഗണിച്ചതിന് ശേഷമാണ് പുറത്തിറക്കിയത്. JEE മെയിൻ 2022 ഫലവും ഉടൻ പുറത്തിറക്കും. ജെഇഇ മെയിൻ 2022 പരീക്ഷകൾ 2022 ജൂൺ 23 മുതൽ 2022 ജൂൺ 29 വരെ ഇന്ത്യയിലെ 501 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 22 നഗരങ്ങളിലുമായിട്ടാണ് നടന്നത്.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - www.jeemain.nta.nic.in
ഹോംപേജിലെ 'JEE(മെയിൻ) - 2022 (സെഷൻ 1) - പ്രൊവിഷണൽ ഫൈനൽ കീ B.E/B.Tech.(പേപ്പർ I)' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
JEE മെയിൻ 2022 അന്തിമ ഉത്തരസൂചിക കാണാൻ സാധിക്കും.
JEE മെയിൻ 2022 സെഷൻ 1 B.E/B ഡൗൺലോഡ് ചെയ്യുക.
ടെക് പേപ്പർ 1 ഉത്തരസൂചികയും ഭാവിയിലെ ഉപയോഗത്തിനായി അതിന്റെ പ്രിന്റൗട്ട് എടുക്കുകയും ചെയ്യുക.