പരീക്ഷയുടെ സെക്ഷൻ എയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (എംസിക്യു) ആയിരിക്കും ഉണ്ടാകുക...
ദില്ലി : ജോയിന്റ് എൻട്രൻസ് എക്സാമിനേഷന്റെ (ജെഇഇ മെയിൻ 2023) അപേക്ഷാ നടപടികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഈ മാസം ആരംഭിക്കും. അതിനുള്ള രജിസ്ട്രേഷൻ നവംബർ മൂന്നാം വാരത്തിൽ തുടങ്ങും. പ്രവേശന പരീക്ഷ 2023 ജനുവരിയിലും ഏപ്രിൽ മാസത്തിലും രണ്ട് സെഷനുകളിലായി നടക്കും. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് സെഷനുകളിൽ ഒന്നിൽ വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഉയർന്ന മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും റാങ്ക് നിശ്ചയിക്കുക. കൊവിഡിന് മുമ്പുള്ള അക്കാദമിക് സൈക്കിൾ ഈ വർഷവും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പരീക്ഷയുടെ സെക്ഷൻ എയിൽ മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (എംസിക്യു) ആയിരിക്കും ഉണ്ടാകുക. അതേസമയം ബി വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടി വരും. ഓരോ തെറ്റായ പ്രതികരണത്തിനും ഒരു മാർക്ക് കുറയ്ക്കുമ്പോൾ കൃത്യമായ ഓരോ പ്രതികരണത്തിനും സെക്ഷൻ എ നാല് മാർക്ക് നൽകുന്നു. ബി വിഭാഗത്തിലെ 10 ചോദ്യങ്ങളിൽ ഏതെങ്കിലും അഞ്ചെണ്ണമെങ്കിലും എഴുതിയിരിക്കണം. അപേക്ഷകർക്ക് ജെഇഇ മെയിൻ വെബ്‌സൈറ്റായ jeemain.nta.nic.in-ൽ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കാം.
Read More : 2022 ലെ എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഡൌൺലോഡ് ചെയ്യേണ്ടതിങ്ങനെ