ജെഇഇ മെയിൻ 2022 ഫലവും ഉത്തരസൂചികയും ഔദ്യോഗിക വെബ്‌സൈറ്റിൽ- jeemain.nta.nic.in-ൽ ലഭ്യമാകും.
ദില്ലി: ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൽട്ട് (JEE Main Session 2 Exam Result) ആഗസ്റ്റ് 6 ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency) അറിയിച്ചു. എൻടിഎ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയുടെ ഉത്തര സൂചിക ഇന്ന്, ആഗസ്റ്റ് 3 ന് പുറത്തിറക്കുമെന്നും സൂചന. പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ആഗസ്റ്റ് 5 വരെ ഉത്തരസൂചികയിൻ മേൽ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. തുടർന്ന് അന്തിമ ഉത്തരസൂചിക, വ്യക്തിഗത സ്കോർ കാർഡ്, മെറിറ്റ് ലിസ്റ്റ് എന്നിവ പുറത്തുവിടുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ജെഇഇ മെയിൻ 2022 ഫലവും ഉത്തരസൂചികയും ഔദ്യോഗിക വെബ്‌സൈറ്റിൽ- jeemain.nta.nic.in-ൽ ലഭ്യമാകും. ജെഇഇ മെയിൻ ഉത്തരസൂചികയിൽ എതിർപ്പുകൾ ഉന്നയിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഒരു ചോദ്യത്തിന് 200 രൂപ വീതം നൽകണം. ഫീസ് തിരികെ നൽകാനാവില്ലെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണ്.
ഉദ്യോഗാർത്ഥികൾക്ക് ജനനത്തീയതി, ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ജെഇഇ മെയിൻ 2022 സെഷൻ രണ്ട് ഫലം പരിശോധിക്കാൻ, ഉദ്യോഗാർത്ഥികൾ ജൂലൈ സെഷൻ റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യണം. അപേക്ഷ നമ്പറും ജനനത്തീയതിയും നൽകുക. JEE മെയിൻ 2022 ഫലം സ്‌ക്രീമിൽ ദൃശ്യമാകും, സ്‌കോർകാർഡ് ഡൗൺലോഡ് ചെയ്‌ത് കൂടുതൽ റഫറൻസിനായി പ്രിന്റ് ഔട്ട് എടുക്കുക.
ജെഇഇ മെയിൻ 2022 സെഷൻ രണ്ട് പരീക്ഷ ജൂലൈ 30 നാണ് അവസാനിച്ചത്. ഈ വർഷം സെഷൻ 2 പരീക്ഷയ്ക്ക് 6.29 ലക്ഷം (6,29,778) ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്. ജെഇഇ (മെയിൻ) - 2022 മായി ബന്ധപ്പെട്ട കൂടുതൽ വ്യക്തതയ്ക്കായി ഉദ്യോഗാർത്ഥികൾക്ക് 011-40759000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ jeemain@nta.ac.in എന്ന ഇമെയിലിൽ ബന്ധപ്പെടാം.
ബിരുദതല മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം; ക്ലാസുകൾ സെപ്റ്റംബർ 1ന്
ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് ധനസഹായം
കോട്ടയം: കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ കുട്ടികളില്‍ 2021-22 അദ്ധ്യയനവര്‍ഷത്തില്‍ എസ്.എസ്.എല്‍.സി. / ടി.എച്ച്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി/ വി.എച്ച്.എസ്.സി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് ധനസഹായം നല്‍കും. 2021- 2022 ലെ എസ്.എസ്.എല്‍.സി. / ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80 പോയിന്റില്‍ കൂടുതലും ഹയര്‍സെക്കന്‍ഡറി/ വി.എച്ച്.എസ്.സി. അവസാനവര്‍ഷ പരീക്ഷയില്‍ 90% മാര്‍ക്കില്‍ കുറയാതെ മാര്‍ക്ക് ലഭിച്ചവര്‍ക്കും അപേക്ഷിക്കാം. കുട്ടികള്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ കേരള സ്റ്റേറ്റ് സിലബസില്‍ പഠിച്ചവരും ആദ്യചാന്‍സില്‍ തന്നെ വിജയിച്ചവരും ആകണം. ഓഗസ്റ്റ് 31നകം അപേക്ഷിക്കണം. വിശദവിവരത്തിന് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസുമായി ബന്ധപ്പെടണം.