പ്രൊവിഷണൽ ഉത്തര സൂചിക ഇന്ന് പ്രസിദ്ധീകരിക്കാൻ സാധ്യതയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
ദില്ലി: ജെഇഇ മെയിൻ 2022 ജൂലൈ സെഷൻ (JEE Main 2022 July Session) പ്രൊവിഷണൽ ഉത്തര സൂചിക (Provisional Answer Key) ഇന്ന് പ്രസിദ്ധീകരിച്ചേക്കുമെന്ന് (National Testing Agency) നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിപ്പ്. പ്രൊവിഷണൽ ഉത്തര സൂചിക ഇന്ന് പ്രസിദ്ധീകരിക്കാൻ സാധ്യതയെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇന്ന് പ്രൊവിഷണൽ ഉത്തര സൂചിക പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആഗസ്റ്റ് 5 വരെ ഉത്തര സൂചികയിൻമേൽ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്കുണ്ട്. ജൂലൈ സെഷൻ പരീക്ഷ ഫലം ആഗസ്റ്റ് 6 ന് പ്രസിദ്ധീകരിക്കുമെന്നും എൻടിഎ അറിയിച്ചു. ആപ്ലിക്കേഷൻ നമ്പർ, ജനനതീയതി അല്ലെങ്കിൽ പാസ്‍വേർഡ് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് ജെഇഇ മെയിൻ ഉത്തര സൂചിക ഡൗൺലോഡ് ചെയ്യാം. ഓരോ ചോദ്യത്തിനും 200 രൂപയാണ് ഫീസ്. അടക്കുന്ന ഫീസ് റീഫണ്ടബിൾ അല്ല.
ഉത്തരസൂചിക ഡൗൺലോഡ് ചെയ്യേണ്ടതിങ്ങനെ
പ്രൊവിഷണൽ ഉത്തരസൂചിക ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് സ്കോർ കണക്കാക്കാൻ സാധിക്കും. ജൂലൈ 30 ന് അവസാനിച്ച ജെഇഇ മെയിൻ സെഷൻ 2 പരീക്ഷക്ക് ഈ വർഷം 6.29 ലക്ഷം (6,29,778) ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിരുന്നു.
ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൽട്ട് ആഗസ്റ്റ് 6 ന്; നാഷണൽ ടെസ്റ്റിംഗ് ഏജൻസി
ദില്ലി: ജെഇഇ മെയിൻ സെഷൻ 2 എക്സാം റിസൽട്ട് ആഗസ്റ്റ് 6 ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. എൻടിഎ ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയുടെ ഉത്തര സൂചിക ഇന്ന്, ആഗസ്റ്റ് 3 ന് പുറത്തിറക്കുമെന്നും സൂചന. പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ആഗസ്റ്റ് 5 വരെ ഉത്തരസൂചികയിൻ മേൽ ഒബ്ജക്ഷൻസ് ഉന്നയിക്കാനുള്ള അവസരം ഉദ്യോഗാർത്ഥികൾക്ക് ലഭിക്കും. തുടർന്ന് അന്തിമ ഉത്തരസൂചിക, വ്യക്തിഗത സ്കോർ കാർഡ്, മെറിറ്റ് ലിസ്റ്റ് എന്നിവ പുറത്തുവിടുമെന്നും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.