JEE മെയിൻ 2022 പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഈ വർഷത്തെ പരീക്ഷയ്ക്ക് എന്തൊക്കെയാണ് അനുവദനീയമായതെന്നും അല്ലാത്തതെന്നും പരിശോധിക്കണം.
ദില്ലി: ജോയിന്റ് എൻട്രൻസ് പരീക്ഷ, (Joint Entrance Examination) മെയിൻസ് 2022 സെഷൻ 1 പരീക്ഷ 2022 ജൂൺ 23-ന് (നാളെ) ആരംഭിക്കുന്നു. രാവിലെ 9 മണി മുതൽ 12 മണിവരെയാണ് ആദ്യ ഷിഫ്റ്റ് പരീക്ഷ നടക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് പരീക്ഷ ഉച്ചകഴിഞ്ഞ് 3 മണി മുതൽ ആറ് മണിവരെയും. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് ഈ പ്രവേശന പരീക്ഷ എഴുതുന്നത്. പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, കനത്ത സുരക്ഷയ്‌ക്കിടയിൽ പരീക്ഷ നടത്താനുള്ള ഒരുക്കത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഈ വർഷത്തെ പരീക്ഷയ്ക്ക് എന്തൊക്കെയാണ് അനുവദനീയമായതെന്നും അല്ലാത്തതെന്നും പരിശോധിക്കണം.
പരീക്ഷ 2022 ജൂൺ 29-ന് അവസാനിക്കും. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൻടിഎ ഇന്നലെ jeemain.nta.nic.in-ൽ പുറത്തിറക്കി. രാജ്യത്തെ 501 നഗരങ്ങളിലും ഇന്ത്യയ്ക്ക് പുറത്തുള്ള 22 നഗരങ്ങളിലും ജെഇഇ പരീക്ഷ നടത്തും. JEE മെയിൻസ് അഡ്മിറ്റ് കാർഡ് 2022 ന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് ചില പ്രധാന കാര്യങ്ങളും വിദ്യാർത്ഥികൾ മറക്കരുത്. പരീക്ഷയ്ക്ക് അനുവദനീയമായതും അല്ലാത്തതുമായ കാര്യങ്ങളുടെ ഒരു ഹ്രസ്വ ലിസ്റ്റ് പുറത്തിറക്കിയിട്ടുണ്ട്.
JEE മെയിൻ 2022 പരീക്ഷാ ദിന മാർഗ്ഗനിർദ്ദേശങ്ങൾ