ഉറക്കവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉറക്കം തൊഴിലാക്കാൻ ആഗ്രഹിക്കുന്നവരെ കമ്പനി അന്വേഷിക്കുന്നത്.
ടോക്കിയോ: മൂടിപ്പുതച്ച് കിടന്നുറങ്ങാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? ഉറങ്ങാൻ ഇഷ്ടമുള്ളവർക്ക് ഉറക്കം എന്ന ജോലി ലഭിച്ചാൽ എന്തായിരിക്കും അവസ്ഥ? അങ്ങനെയൊരു ജോലി വാഗ്ദാനം ചെയ്തിരിക്കുകയാണ് ജപ്പാനിലെ കാൽബീ എന്ന കമ്പനി. ഉറക്കവുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായിട്ടാണ് ഉറക്കം തൊഴിലാക്കാൻ ആഗ്രഹിക്കുന്നവരെ കമ്പനി അന്വേഷിക്കുന്നത്.
'സ്ലീപ് പെർഫോമൻസ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം' എന്നാണ് ഈ ഗവേഷണ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പഠനത്തിന് മേൽനോട്ടം വഹിക്കുന്നത് ഗവേഷകനും സുകൂബ സർവകലാശാലയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റീവ് സ്ലീപ്പ് മെഡിസിനിലെ പ്രൊഫസറുമായ മസാഷി യാനഗിസാവയാണ്.
undefined
അഞ്ചു പേർക്കാണ് അവസരം. 50000 യെൻ അഥവാ 30452 ഇന്ത്യൻ രൂപ പ്രതിഫലവും ലഭിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന വ്യക്തികൾക്ക് 5000 യെൻ അധികമായി നൽകുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണ ജോലിക്ക് പോകുന്നത് പോലെ ഓഫീസിലൊന്നും പോകണ്ട. വീട്ടിൽ തന്നെ കിടന്നുറങ്ങിയാൽ മതി. ഓരോ ദിവസവും ഉറങ്ങുന്ന സമയത്തെ മസ്തിഷ്ക തരംഗങ്ങൾ രേഖപ്പെടുത്തി വെക്കും. ഇത് അനുസരിച്ചാണ് ഗവേഷണ റിപ്പോർട്ട് തയ്യാറാക്കുന്നത്. ഈ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കും
കൊവിഡിന് ശേഷം മാനസിക സമ്മർദ്ദവും ഉത്കണ്ഠയും മൂലം ഉറക്കം നഷ്ടപ്പെടുന്നവർക്ക് പുതിയ ഗവേഷണം സഹായകരമാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൊവിഡ് ബാധിച്ച വ്യക്തികളിൽ വലിയ രീതിയിൽ ഉറക്കക്കുറവും മാനസിക സംഘർഷങ്ങളും ഉത്കണ്ഠയും വലിയതോതിൽ കാണപ്പെടുന്നുണ്ടെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണൽ ഒക്ടോബറിൽ പുറത്തു വിട്ട പഠനത്തിൽ പറയുന്നു. 16 രാജ്യങ്ങളിൽ നിന്നുള്ള 13000ത്തിലധികം ആളുകളുടെ പ്രതികരണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പഠനം നടത്തിയത്. റിപ്പോർട്ട് അനുസരിച്ച് പ്രതികരിച്ചവരിൽ മിക്കവരും ഉറക്കമില്ലായ്മ അനുഭവിച്ചവരാണെന്നും പറയുന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് അധ്യാപക നിയമനം, ഗ്രേഡ് കാര്‍ഡ് വിതരണം, പരീക്ഷ അപേക്ഷ, പരീക്ഷ ഫലം