സമഗ്ര ശിക്ഷാ കേരളയിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിക്കുന്നു; തസ്തികകളിവയാണ്...

By Web Team  |  First Published Sep 29, 2022, 10:22 AM IST

ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 


തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളയുടെ സംസ്ഥാന പ്രോജക്ട് ഓഫീസിലും ജില്ലാ പ്രോജക്ട് ഓഫീസുകളിലും  ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെൻററുകളിലും  ഒഴിവുള്ള തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു .
1- സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ 
2- ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ
3 - ജില്ലാ പ്രോഗ്രാം ഓഫീസർ 
4- ബ്ലോക്ക് പ്രോജക്ട്   കോ-കോർഡിനേറ്റർ 
5-  ബി ആർ സി ട്രെയിനർ (ബ്ലോക്ക് തലം)
ഓരോ തസ്തികയിലേക്കും അപേക്ഷ അയക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെ സംബന്ധിച്ച വിശദാംശവും അപേക്ഷയുടെ മാതൃകയും സമഗ്ര ശിക്ഷാ കേരളയുടെ വെബ്സൈറ്റിൽ ലഭ്യമാണ് . (www. ssakerala.in , samagrashikshakeralanews.in )

ഡെപ്യൂട്ടേഷൻ നിയമനം
കേരള ലോകായുക്തയിൽ ഒരു ഡ്രൈവർ (25100-57900) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ് ഫോറം 144 കെ.എസ്.ആർ പാർട്ട്-1 ബയോഡേറ്റ ഉൾപ്പെടെ അപേക്ഷകൾ ഒക്ടോബർ 25-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്.

Latest Videos

undefined

ഡെപ്യൂട്ടേഷൻ നിയമനം
കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ ഒരു കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിലും ഒരു അസിസ്റ്റന്റ് കം കാഷ്യർ തസ്തികയിലും ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ/ യൂണിവേഴ്‌സിറ്റി സർവീസിലെ ജീവനക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 27. വിശദവിവരങ്ങൾക്ക്: www.keralabiodiversity.org.


 

click me!