തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: യു.പി.എസ്.സി (UPSC Civil Service Main Examination) സിവിൽ സർവീസ് മെയിൻ (എഴുത്തു പരീക്ഷ) എഴുതിയവർക്കായി തിരുവനന്തപുരം (Kerala State Civil Service Academy) കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി അഡോപ്ഷൻ സ്‌കീമിന്റെ ഭാഗമായി നടത്തുന്ന സൗജന്യ (interview training) അഭിമുഖ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖ പരിശീലനത്തിന്റെ ഭാഗമായി ഐ.ഐ.എം അധ്യാപകർ നടത്തുന്ന വ്യക്തിത്വവികസന ക്ലാസുകളും ഐ.എ.എസ്/ഐ.പി.എസ്/ഐ.എഫ്.എസ് ഉദ്യോഗസ്ഥർ നയിക്കുന്ന മോക്ക് ഇന്റർവ്യൂവും ഉണ്ടാവും. യു.പി.എസ്.സി നടത്തുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കുന്ന മലയാളി ഉദ്യോഗാർഥികൾക്ക് ഡൽഹി കേരള ഹൗസിൽ സൗജന്യ താമസം, ഭക്ഷണം, ഡൽഹിയിലേക്കും തിരികെയും ഉള്ള വിമാന യാത്ര എന്നിവ സൗജന്യമായിരിക്കും. പരിശീലന പരിപാടി 30 ന് ആരംഭിക്കും. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471-2313065, 2311654, 8281098863, 8281098862, 8281098861, ഇ-മെയിൽ: directorccek@gmail.com, വെബ്‌സൈറ്റ്: kscsa.org.
എസ്.സി പ്രൊമോട്ടർ പരീക്ഷ
പട്ടികജാതി വികസന വകുപ്പിലെ 2022- 2023 വർഷത്തെ എസ്.സി പ്രൊമോട്ടർമാരുടെ നിയമനത്തിലേയ്ക്കായുളള എഴുത്തു പരീക്ഷ 2022 ഏപ്രിൽ മൂന്നിന് രാവിലെ 11.00 മുതൽ 12.00 വരെ ജില്ലാതല പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി, സർക്കാർ സംവിധാനങ്ങളും ക്ഷേമ പദ്ധതികളും, ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുളള യോഗ്യരായ അപേക്ഷകർ അവരവർക്ക് തപാൽ മാർഗ്ഗം ലഭ്യമായിട്ടുളള അഡ്മിഷൻ ടിക്കറ്റിൽ നിർദ്ദേശിച്ചിട്ടുളള നിബന്ധനകൾ പാലിച്ച് പരീക്ഷകേന്ദ്രങ്ങളിൽ 45 മിനിട്ട് മുൻപായി അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്. ലഭ്യമായ അഡ്മിഷൻ ടിക്കറ്റിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിക്കേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായ അപേക്ഷകർ അപേക്ഷ സമർപ്പിച്ചിട്ടുളള ജില്ല പട്ടികജാതി വികസന ഓഫീസുമായോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടേണ്ടതാണ്.