ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
കൊച്ചി: എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിംഗ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. www.keralaagriculture.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രായപരിധി 18 വയസ് മുതല്‍ 41 വരെ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. ഫോണ്‍ : 0484 2422224. മെയില്‍ : paoernakulam@gmail.com.
കേരള നോളേജ് ഇക്കോണമി മിഷൻ: പരിശീലനം ഉദ്ഘാടനം 11ന്
കേരള നോളേജ് ഇക്കോണമി മിഷൻ ആരംഭിച്ച എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ജൂലൈ 11 തിങ്കളാഴ്ച തുടക്കമാവും. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പരിശീലനപരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ കലക്ടറേറ്റ് ഹാളിൽ 11ന് ഉച്ചക്ക് 2.00 മണിക്ക് കേരള നോളേജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല നിർവഹിക്കും. തുടർന്ന് കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്ത ബ്ലോക്ക്തല പരിശീലകർക്ക് നോളേജ് മിഷന്റെ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. സി മധുസൂദനന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.
2026 നുള്ളിൽ 20 ലക്ഷം പേർക്ക് വിജ്ഞാനമേഖലയിൽ തൊഴിൽ നൽകുക എന്ന സർക്കാരിന്റെ ലക്ഷ്യം സാധ്യമാക്കാൻ നോളേജ് ഇക്കോണമി മിഷൻ ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോർട്ടൽ തയാറാക്കിയിട്ടുണ്ട്. ഒന്നാം ഘട്ടത്തിൽ 53 ലക്ഷം തൊഴിൽ അന്വേഷകരെ കണ്ടെത്തിയിരുന്നു. ഇവരിൽ നിന്ന് 21നും 40നും ഇടയിൽ പ്രായമുള്ളവരെ പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുകയാണ് രണ്ടാം ഘട്ട പ്രവർത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവർത്തകരിൽ നിന്ന് തെരഞ്ഞെടുത്തവർക്ക് ജില്ലാതല പരിശീലനം നോളേജ് മിഷൻ നൽകും. പരിശീലനം ലഭിച്ചവർ ബ്ലോക്ക് തല പരിശീലനത്തിനു നേതൃത്വം നൽകും. തുടർന്ന് 18 മുതൽ രജിസ്‌ട്രേഷൻ നടക്കും. 25 ലക്ഷത്തോളം പേർ ഈ ക്യാമ്പയിനിലൂടെ ഡിജിറ്റൽ പ്ലേറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യപ്പെടുമെന്ന് കരുതുന്നു