പ്രളയത്തില്‍ എംഎല്‍എ രക്ഷപെടുത്തിയ കൈക്കുഞ്ഞ്, മിത്ര അറിവിന്റെ ലോകത്തേക്ക്, കൈ പിടിച്ച് മന്ത്രി വീണാ ജോർജ്ജ്

By Web Team  |  First Published Jun 2, 2022, 8:47 AM IST

2018 ലെ പ്രളയത്തില്‍ നിന്നും എട്ട് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. 


തിരുവനന്തപുരം:  പുത്തന്‍ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ (Mithra) മിത്രയെ കണ്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ് (Minister Veena George) പുഞ്ചിരിച്ചു. 2018 ലെ പ്രളയത്തില്‍ നിന്നും എട്ട് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലായിരുന്നു. അമ്മയുടെ കൈപിടിച്ച് ബുധനാഴ്ച അക്ഷരങ്ങളുടെ ലോകത്തേക്ക് സ്‌കൂള്‍ പടവുകള്‍ കയറി മിത്ര എത്തിയതിനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സാക്ഷിയായി. സ്നേഹപൂര്‍വം ചേര്‍ത്തുപിടിച്ച മന്ത്രി  മിത്രയെ സുരക്ഷയുടെ ആദ്യപാഠമായി മാസ്‌ക് കൃത്യമായി ധരിപ്പിച്ചു. ആറന്മുള സ്വദേശികളായ സുരേന്ദ്രന്റേയും രഞ്ജിനിയുടേയും മകളാണ് മിത്ര. മിത്രയെ പ്രസവിച്ച് ദിവസങ്ങള്‍ മാത്രമായപ്പോഴാണ് പ്രളയം വന്നത്. ആറന്മുള ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നപ്പോള്‍ അന്ന് എംഎല്‍എ ആയിരുന്ന വീണാജോര്‍ജിന്റെ നേതൃത്വത്തിലാണ് വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്തിയത്.

കുടുംബശ്രീയുടെ 'സ്നേഹിത @സ്കൂൾ' പദ്ധതി ഇത്തവണ 12 സ്കൂളുകളിൽ
 ജില്ലയിലെ സ്നേഹിത @സ്കൂൾ പദ്ധതിയുടെ പ്രവർത്തനോദ്‌ഘാടനം 12 സ്‌കൂളുകളിൽ നടന്നു. പദ്ധതിയുടെ ഈ അദ്ധ്യയന വർഷത്തെ ഉദ്ഘാടനമാണ് പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്കൂളുകളിൽ സംഘടിപ്പിച്ചത്. സ്ക്കൂൾ പ്രവേശനോത്സവത്തിൽ ജനപ്രതിനിധികൾ, ചലച്ചിത്ര താരങ്ങൾ എന്നിവർ സ്നേഹിതയുടെ പിന്തുണ ലഭ്യമാകുന്ന 24 മണിക്കൂർ ടോൾ ഫ്രീ നമ്പർ അടങ്ങുന്ന
ടൈംടേബിൾ കാർഡ് വിദ്യാർത്ഥികൾക്ക് നൽകി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

Latest Videos

undefined

പരീക്ഷ കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം: നീറ്റ് പിജി പരീക്ഷാഫലം പ്രഖ്യാപിച്ചു

 വളരെ ചെറുപ്പം മുതലേ  ലിംഗപദവി തുല്യത കാഴ്ചപ്പാടുകൾ കുട്ടികളിൽ വളർത്തിയെടുക്കുക, പഠനവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിൽ മാനസിക പിന്തുണ നൽകുക, കുടുംബ പ്രശ്നങ്ങളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക്  വിവിധങ്ങളായ അവബോധ രൂപികരണ പരിപാടികൾ,  കൗൺസലിംഗ്, മീഡിയേഷൻ മുതലായവ നൽകുക എന്നതുൾപ്പെടെ ഒട്ടനവധി പരിപാടികൾ ഈ പദ്ധതിയോടനുബന്ധിച്ച് നടപ്പിലാക്കും.  ജൂൺ അഞ്ചിന് പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിക്കും.

കുട്ടമശ്ശേരി ഗവൺമെൻ്റ് ഹൈ സ്കൂൾ, തിരുമാറാടി വി.എച്.എസ് സ്കൂൾ, ജി.എം.എച്ച്.എസ് പാലക്കുഴ, വി.എച്ച്.എസ്.എസ് ഈസ്റ്റ്‌ മാറാടി, ഗവൺമെൻ്റ് സംസ്കൃത സ്കൂൾ തൃപ്പുണിത്തുറ, ജി.വി.എച്ച്.എസ്.എസ് പറവൂർ, ജി.വി.എച്ച്.എസ്.എസ് ഞാറക്കൽ, ജി.വി.എച്ച്.എസ്.എസ് തൃക്കാക്കര, പിണവൂർക്കുടി  ഹൈ സ്കൂൾ, കുട്ടമ്പുഴ, പുത്തൻതോട് ഹൈ സ്കൂൾ ചെല്ലാനം, കല്ലിൽ ഗവൺമെൻ്റ് ഹൈ സ്കൂൾ അശമന്നൂർ, ടി.എച്ച്.എസ്.സി ആലുവ എന്നീ സ്‌കൂളുകളിലാണ് പൈലറ്റ് അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. സ്നേഹിത ഹെൽപ് ഡെസ്ക്ക് പ്രതിനിധികൾ, കമ്മ്യൂണിറ്റി കൗൺസിലർമാർ തുടങ്ങിയവർ പദ്ധതി വിശദീകരണം നടത്തി. സ്നേഹിത ടോൾ ഫ്രീ നമ്പർ : 1800 4255 5678


 

click me!