യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് റഷ്യയിൽ തുടർപഠനം, നോർക്കാ റൂട്സിനെ ബന്ധപ്പെടണം

By Web Team  |  First Published Jun 12, 2022, 5:48 PM IST

വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ വ്യക്തമാക്കി


തിരുവനന്തപുരം: റഷ്യ - യുക്രൈൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയ മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികൾക്ക് ആശ്വാസം. ഇവർക്ക് റഷ്യയിൽ പഠനത്തിന് അവസരം ഒരുക്കുമെന്ന് ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി. വിദ്യാർത്ഥികൾക്ക് റഷ്യയിൽ പഠനം തുടരാമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വിദ്യാർത്ഥികൾക്ക് വർഷങ്ങൾ നഷ്ടമാകാതെ തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് റഷ്യൻ ഡെപ്യുട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ വ്യക്തമാക്കി. റഷ്യൻ യൂണിവേഴ്സിറ്റികളിൽ പ്രവേശനം നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. ധനനഷ്ടമുണ്ടാകാതെ വിദ്യാഭ്യാസം പൂർത്തീകരിക്കാൻ റഷ്യ അവസരം നൽകും. ഇത് സംബന്ധിച്ച് നോർക്ക സിഇഒയുമായി പ്രാഥമിക ചർച്ചകൾ  നടത്തിയെന്ന് റഷ്യൻ എംബസി അറിയിച്ചു. പഠനം മുടങ്ങിയ മലയാളി വിദ്യാർത്ഥികൾ റഷ്യൻ ഹൗസിൽ  ബന്ധപ്പെടണം എന്ന് നോർക്കാ റൂട്സും റഷ്യൻ എംബസിയും അറിയിച്ചു. ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതിയാണ് റോമൻ ബാബുഷ്‌കിൻ.

Latest Videos

click me!