Indian Navy Recruitment 2022 : നേവിയിൽ ട്രേഡ്സ്മാൻ 112 ഒഴിവുകൾ; ഐടിഐ, പത്താം ക്ലാസ് യോ​ഗ്യത: ശമ്പളം, അപേക്ഷ?

By Web Team  |  First Published Aug 4, 2022, 12:21 PM IST

112 ട്രേഡ്‌സ്മാൻ മേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 05, 2022


ദില്ലി: ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് (Indian Navy Recruitment 2022) അപേക്ഷ ക്ഷണിച്ച് ഇന്ത്യൻ നേവി. 112 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യൻ നേവി ഹെഡ്ക്വാർട്ടേഴ്‌സ് ആൻഡമാൻ നിക്കോബാർ കമാൻഡിന്റെ വിവിധ യൂണിറ്റുകളിലായി 112 ട്രേഡ്‌സ്മാൻ മേറ്റ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 05, 2022. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in വഴി അപേക്ഷിക്കാം.

തസ്തിക: ട്രേഡ്സ്മാൻ 
ഒഴിവുകളുടെ എണ്ണം: 112
പേ സ്കെയിൽ: 18000 – 56900/- ലെവൽ 1
 
ഉദ്യോ​ഗാർത്ഥി അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസും ഏതെങ്കിലും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഐടിഐ സർട്ടിഫിക്കറ്റും നേടിയിരിക്കണം. പ്രായപരിധി 18 മുതൽ 25 വയസ്സ് വരെയാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് andaman.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 06 ആണ്.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 06. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Latest Videos

Kerala Jobs 3 August 2022 : ഇന്നത്തെ തൊഴിൽവാർത്തകൾ: ലീഗൽ സർവീസസ് അതോറിറ്റി ഡപ്യൂട്ടേഷൻ, അധ്യാപകർ, ടെക്നീഷ്യൻ

കരാർ നിയമനം
സംസ്ഥാന ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി-ടെക് കമ്പ്വൂട്ടർ സയൻസ്/ ബി-ടെക് ഇൻഫർമേഷൻ ടെക്നോളജി, ഡാറ്റാ പ്രോസസിംഗിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ സോഫ്റ്റ്‌വെയർ വികസനവുമായി ബന്ധപ്പെട്ട് സർക്കാർ / അർദ്ധ സർക്കാർ അല്ലെങ്കിൽ രജിസ്ട്രേഡ് പ്രൈവറ്റ് കമ്പനികളിൽ രണ്ട് വർഷത്തെ തൊഴിൽ പരിചയമോ ആണ് യോഗ്യത.പ്രായം 21നും 45നും മധ്യേ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  ഓഗസ്റ്റ് 17. വിലാസം: സെക്രട്ടറി, കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈക്കാട് പി.ഒ., തിരുവനന്തപുരം 695014. കൂടുതൽ വിവരങ്ങൾക്ക്: 0471 2337941, 2337942, 2337943. 

മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ നിയമനം
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോർഡ്‌സ് ഓഫീസർ തസ്തികയിലേക്ക് ഓഗസ്റ്റ് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
 

click me!