ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി; ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷ

By Web Team  |  First Published Jun 13, 2022, 4:24 PM IST

കൂടാതെ കേരള ഗവണ്‍മെന്റ് സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും. എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം.



തിരുവനന്തപുരം:  കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക് (കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എഐസിടിഇ അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് പാസായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂലൈ 1-ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസാണ്. 20% സീറ്റുകള്‍ നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്‍മെന്റ് സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും.

 കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്-6, കര്‍ണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കി വെച്ചിട്ടുണ്ട്. അതുപോലെ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം-15, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തില്‍ പ്രസ്തുത ഐ.ഐ.എച്ച്.ടി കളിലും പ്രവേശനം ലഭിക്കും.   പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി www.iihtkannur.ac.in എന്ന വൈബ്‌സൈറ്റ് വഴി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി, കമ്മ്യൂണിറ്റി എന്നീ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 12. വിശദവിവരങ്ങള്‍ക്ക് വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജി- കണ്ണൂര്‍, പി.ഒ കിഴുന്ന, തോട്ടട, കണ്ണൂര്‍-7, ഫോണ്‍: 0497-2835390, 0497-2965390.

Latest Videos

click me!