സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ക്വിസ് മത്സരങ്ങൾ, 2022 ആഗസ്റ്റ് 13, 14 തീയതികളിൽ ഫോർട്ട് കൊച്ചി നേപ്പിയർ ഹെറിറ്റേജ് ഹോട്ടലിൽ നടക്കും.
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്‌മന്റ് സെന്ററും ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലും പാരമ്പര്യ ട്രസ്റ്റും സംയുക്തമായി സ്വാതന്ത്ര്യ ദിന ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കും. എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ക്വിസ് മത്സരങ്ങൾ, 2022 ആഗസ്റ്റ് 13, 14 തീയതികളിൽ ഫോർട്ട് കൊച്ചി നേപ്പിയർ ഹെറിറ്റേജ് ഹോട്ടലിൽ നടക്കും.
എറണാകുളം ജില്ലയിലെ ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി സ്‌കൂൾ , കോളേജ് എന്നീ രണ്ടു വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കായാണ് മത്സരങ്ങൾ നടത്തുന്നത്. പ്രാഥമിക എഴുത്തു പരീക്ഷ, നേരിട്ടുള്ള ചോദ്യോത്തരങ്ങൾ എന്നീ ഘട്ടങ്ങളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. രണ്ട് പേരടങ്ങുന്ന ഒരു ടീമിന് മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്കൂൾ/ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കുള്ള എഴുത്തു പരീക്ഷ ആഗസ്റ്റ് 13 രാവിലെ 10 മണിക്കും, അതിൽ വിജയിക്കുന്ന 4 ഗ്രൂപ്പുകളുമായി നേരിട്ടുള്ള ചോദ്യോത്തരം ഉച്ചക്ക് 2 മണിക്കും നടത്തുന്നതാണ്. വൈകിട്ട് അഞ്ച് മണിക്ക് സമ്മാനദാനദാനം നിർവഹിക്കും .
കോളേജ് വിദ്യാർത്ഥികൾക്കുള്ള എഴുത്തു പരീക്ഷ ആഗസ്റ്റ് 14 രാവിലെ 10 മണിക്കും , അതിൽ നിന്നും വിജയിക്കുന്ന 4 ഗ്രൂപ്പുകളുമായി നേരിട്ടുള്ള ചോദ്യോത്തരം ഉച്ചക്ക് 2 മണിക്കും നടക്കുന്നതാണ് . തുടർന്ന് 5 മണിക്ക് സമ്മാനദാനം നടക്കും .ഫൈനലിൽ പങ്കെടുക്കുന്ന കാണികൾക്കു പ്രത്യേക റൗണ്ടും , സമ്മാനവും ഉണ്ടായിരിക്കും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും , അതിൽ കേരള ജനതയുടെ സംഭാവനകളുമായിരിക്കും മത്സര വിഷയം. താല്പര്യമുള്ള ടീമുകൾ , ഓൺ ലൈൻ ഗൂഗിൾ ഫോമിലൂടെ ആഗസ്റ്റ് 10 ആം തീയതി വൈകുന്നേരം 6 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Read More : ഏഷ്യാനെറ്റിൽ പുതിയ ഫാമിലി ക്വിസ് റിയാലിറ്റി ഷോ ‘ഫാസ്റ്റസ്റ്റ് ഫാമിലി ഫസ്റ്റ്’
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7994449032, 9447744400, 8086389739 ; 9778702077. സർട്ടിഫിക്കറ്റിനും , ട്രോഫിക്കും പുറമെ സ്കൂൾ വിഭാഗം ഒന്നും ,രണ്ടും, മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 12000, 6000, 3000 രൂപ ക്യാഷ് അവാർഡ് നൽകുന്നു . കോളേജ് വിഭാഗത്തിൽപ്പെട്ട ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടിയ വിജയികൾക്ക് യഥാക്രമം 15000, 7500 , 5000 രൂപ ക്യാഷ് അവാർഡും ലഭിക്കും. മത്സരത്തിൽ പങ്കെടുത്ത ഏല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകുന്നതുമാണ്.
രജിസ്റ്റർ ചെയ്യുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/qZKafxsMwX3jgEGR7