ഐഐഎംസി കേരളാ ചാപ്റ്റർ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു, സന്ധ്യ മണികണ്ഠന് അവാർഡ്

By Web Team  |  First Published May 1, 2023, 6:03 PM IST

കേരളത്തിലെ മാധ്യമമേഖലയിലും മറ്റ് ഓർഗനൈസേഷനുകളിലും പ്രവർത്തിക്കുന്ന ഐഐഎംസി പൂർവ്വ വിദ്യാർത്ഥികളുടെ മൂന്നാമത്തെ ഒത്തുചേരലായിരുന്നു കണക്ഷൻസ് 2023. 


കൊച്ചി: ഐഐഎംസി അലുമ്നി അസോസിയേഷൻ കേരള ചാപ്റ്ററിന്റെ വാർഷിക യോ​ഗം 'കണക്ഷൻസ് 2023' കൊച്ചിയിൽ നടന്നു.  കേരളത്തിലെ മാധ്യമമേഖലയിലും മറ്റ് ഓർഗനൈസേഷനുകളിലും പ്രവർത്തിക്കുന്ന ഐഐഎംസി പൂർവ്വ വിദ്യാർത്ഥികളുടെ മൂന്നാമത്തെ ഒത്തുചേരലായിരുന്നു കണക്ഷൻസ് 2023. 

ചാപ്റ്റർ പ്രസിഡന്റ് കുര്യൻ എബ്രഹാം സ്വാഗതം പറഞ്ഞു. ഐഐഎംസി കോട്ടയം 2017-18 മലയാളം ജേർണലിസം ബാച്ചിലെ സന്ധ്യ മണികണ്ഠന് ഇന്ത്യൻ ലാംഗ്വേജ് റിപ്പോർട്ടർ ഓഫ് ദി ഇയറിനുള്ള (ബ്രോഡ്കാസ്റ്റിംഗ്)  IFFCO IIMCAA അവാർഡുകൾ സമ്മാനിച്ചു. ട്രോഫിയും 50,000 രൂപ ക്യാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.  ആയോധന കലയായ കളരിപ്പയറ്റ് അഭ്യസിക്കുന്ന മുസ്ലീം പെൺകുട്ടിയെയും അവളുടെ സഹോദരങ്ങളെയും കുറിച്ചുള്ള സന്ധ്യയുടെ റിപ്പോർട്ടിനാണ് അവാർഡ്. ഐഐഎംസി കോട്ടയത്തിന്റെ 2017-18 ബാച്ചിൽ നിന്നുള്ള ബിജിൻ സാമുവൽ, ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഭാഷാ റിപ്പോർട്ടർ ഓഫ് ദി ഇയർ (പബ്ലിഷിംഗ്) അവാർഡ് ഏറ്റുവാങ്ങിയിരുന്നു. ഗോത്രവർഗ്ഗക്കാരുടെ ഉന്നമനത്തിനായി യുണിസെഫുമായി സഹകരിച്ച് പ്രവർത്തിക്കുന്ന തമ്പു എന്ന സംഘടനയുടെ നൂതന ബോധവൽക്കരണ പരിപാടികളെക്കുറിച്ചുള്ള റിപ്പോർട്ടിന് ആണ് അവാർഡ്.

Latest Videos

undefined

കുര്യൻ എബ്രഹാം, ഐഐഎംസിഎഎ കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് കെ എസ് ആർ മേനോൻ, ട്രഷറർ ഹുസൈൻ കൊടിഞ്ഞി എന്നിവർ വർഷങ്ങളായി മാധ്യമരംഗത്ത് പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ വിവരിച്ചു. പുതി‌യ തലമുറയിലെ പൂർവ്വ വിദ്യാർത്ഥികളും തങ്ങളുടെ ഇതുവരെയുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ഇഫ്‌കോ ഐഐഎംസിഎഎ അവാർഡ് 2023 കൺവീനർ സുനിൽ മേനോൻ, ഐഐഎംസിഎഎ സ്ഥാപകൻ റിതേഷ് വർമ ​​എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Read Also: പി.എച്ച്.ഡി. പ്രവേശനം, പരീക്ഷ അപേക്ഷ, പരീക്ഷ ഫലം, മാറ്റിയ പരീക്ഷകള്‍; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളറിയാം

 

tags
click me!