IGNOU Admission : ഇ​ഗ്നോ ജൂലൈ അഡ്മിഷൻ തീയതി നീട്ടിവെച്ചു; അപേക്ഷ നടപടികൾ എന്തൊക്കെയെന്ന് അറിയാം

By Web Team  |  First Published Aug 1, 2022, 1:50 PM IST

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക ഇഗ്നോയുടെ വെബ്‌സൈറ്റായ  ignouadmission.samarth.edu.in സന്ദർശിച്ച് ഈ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.


ദില്ലി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (Indira Gandhi National Open University) (ഇഗ്നോ) ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡ് (ODL) (Open and Distance Mode) വഴി വാഗ്ദാനം ചെയ്യുന്ന പ്രോഗ്രാമുകൾക്കുള്ള 2022 ജൂലൈ പ്രവേശന അപേക്ഷയുടെ അവസാന തീയതി നീട്ടി. താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോഗിക ഇഗ്നോയുടെ വെബ്‌സൈറ്റായ  ignouadmission.samarth.edu.in സന്ദർശിച്ച് ഈ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. 

താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് മോഡ്  പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാൻ ഓഗസ്റ്റ് 12 വരെ സമയമുണ്ട്. ഈ ഘട്ടത്തിലെ പുതിയ പ്രവേശനത്തിന്, മാസ്റ്റേഴ്സ് ഡിഗ്രി, ബാച്ചിലേഴ്സ് ഡിഗ്രി, പിജി ഡിപ്ലോമ, ഡിപ്ലോമ, പിജി സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, എന്നിവ ഉൾപ്പെടുന്ന വിവിധ വിഭാഗങ്ങളിലായി ഏകദേശം 250 പ്രോഗ്രാമുകൾ സർവകലാശാല വാഗ്ദാനം ചെയ്യുന്നു.

Latest Videos

സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റ് ഒഴിവ്, ബിരുദ, ഡിപ്ലോമ പ്രോ​ഗ്രാമുകൾ

ഇഗ്നോ ജൂലൈ 2022 പ്രവേശനം: എങ്ങനെ അപേക്ഷിക്കാം?
ഔദ്യോഗിക ഇഗ്നോ വെബ്‌സൈറ്റ് സന്ദർശിക്കുക - ignouadmission.samarth.edu.in
പുതിയ അപേക്ഷകർ 'ന്യൂ രജിസ്ട്രേഷൻ' എന്നതിൽ ക്ലിക്ക് ചെയ്യേണം. അതേസമയം ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് രജിസ്റ്റർ ചെയ്ത ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാൻ കഴിയും.
ആവശ്യമായ എല്ലാ വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും പൂരിപ്പിക്കുക
ആവശ്യമായ രേഖകളുടെ പകർപ്പുകൾ അപ്‌ലോഡ് ചെയ്ത ശേഷം, അപേക്ഷാ ഫീസ് അടച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.
റഫറൻസിനായി പേജ് ഡൗൺലോഡ് ചെയ്ത് സംരക്ഷിക്കുക.

അപേക്ഷാ ഫീസ് ക്രെഡിറ്റ് കാർഡ് (മാസ്റ്റർ/വിസ), ഡെബിറ്റ് കാർഡ് (മാസ്റ്റർ/വിസ/റുപേ) ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് വഴിയോ ഓൺലൈനായി അടയ്ക്കണം. SC/ST വിദ്യാർത്ഥികൾക്ക് ലഭ്യമായ ഫീസ് ഇളവിനുള്ള സൗകര്യം ഒരു പ്രോഗ്രാമിന് മാത്രമേ ക്ലെയിം ചെയ്യാൻ കഴിയൂ. ഒരു അപേക്ഷകൻ ഫീസ് ഇളവ് അവകാശപ്പെട്ട് ഒന്നിലധികം അപേക്ഷകൾ സമർപ്പിച്ചാൽ, എല്ലാ അപേക്ഷകളും നിരസിക്കപ്പെടും.

click me!