മത്സരാധിഷ്ഠിത ഐ.ടി. മേഖലയിൽ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിൽ ലഭിക്കാനുമുള്ള അവസരം.
വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന സാങ്കേതികവിദ്യയുടെ ലോകം പുതുമകൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ മത്സരാധിഷ്ഠിത ഐ.ടി. മേഖലയിൽ നിങ്ങളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും തൊഴിൽ ലഭിക്കാനുമുള്ള ഒരു വഴി അന്വേഷിക്കുകയാണോ? എങ്കിൽ സംസ്ഥാന സർക്കാരിന്റെ പങ്കാളിത്തമുള്ള, കേരളത്തിലെ മുൻനിര നൈപുണ്യ വികസന സ്ഥാപനമായ ഐ.സി.ടി. അക്കാദമി ഓഫ് കേരള ഒരുക്കുന്ന സൂക്ഷ്മനൈപുണ്യ അഥവാ മൈക്രോസ്കിൽ കോഴ്സുകൾ പ്രയോജനപ്പെടുത്താം.
നൂതന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള കോഴ്സുകൾ നൂറു ശതമാനം വരെ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരമൊരുക്കുകയാണ് ഐ.സി.ടി. അക്കാദമി. സംസ്ഥാന സർക്കാർ പദ്ധതിയായ കേരള നോളജ് ഇക്കണോമി മിഷന്റെ (കെ.കെ.ഇ.എം.) ആഭിമുഖ്യത്തിൽ ഐ.സി.ടി. അക്കാദമി ഓഫ് കേരള നൽകുന്ന മൈക്രോസ്കിൽ കോഴ്സുകളുടെ പുതിയ ബാച്ചുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. താല്പര്യമുള്ളവർക്ക് ഡിസംബർ 30 വരെ അപേക്ഷിക്കാം. രജിസ്റ്റർ ചെയ്യാനായി ഇവിടെ ക്ലിക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം +91 75 940 51437.
undefined
ജാവ പ്രോഗ്രാമിംഗ്, പൈത്തൺ പ്രോഗ്രാമിംഗ്, ബിസിനസ്സ് ഇൻ്റലിജൻസ് വിത്ത് പവർ ബി.ഐ., ഫ്രണ്ട്-എൻഡ് ആപ്ലിക്കേഷൻ വിത്ത് റിയാക്ട്, എത്തിക്കൽ ഹാക്കിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (യുഐപാത്ത്), സോഫ്‌റ്റ്‌വെയർ എഞ്ചിനീയറിംഗ് വിത്ത് എജൈൽ സ്‌ക്രം, പ്രോബ്ലം സോൾവിങ് യൂസ്സിങ് ഡിസൈൻ തിങ്കിംഗ് തുടങ്ങിയ മൈക്രോസ്കിൽ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2023 ജനുവരിയിലാണ് കോഴ്സുകൾ ആരംഭിക്കുക.
മൈക്രോസ്കിൽ പ്രോഗ്രാമിൽ ചേരാൻ സ്കോളർഷിപ്പ് പരീക്ഷയുണ്ട്’. പരീക്ഷയിൽ 61%-ത്തിലധികം സ്കോർ നേടുന്ന കേരളീയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. കോഴ്സുകൾക്കുള്ള ആകെ ഫീസായ 8,000 രൂപയിൽ (ജി.എസ്.ടി. പുറമെ) സ്ത്രീകൾക്ക് 100%-വരെയും പുരുഷൻമാർക്ക് 70%-വരെയും സ്കോളർഷിപ്പായി ലഭിക്കും. സ്കോളർഷിപ്പിനുള്ള പ്രായപരിധി 56 വയസ്സാണ്.
സയൻസ് ബിരുദം/കമ്പ്യൂട്ടർ സയൻസ് അടിസ്ഥാനമായ മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്കും, ബിരുദധാരികൾക്കും, മറ്റ് പഠനശാഖയിലുള്ള തത്പരവിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഐ.സി.ടി. അക്കാദമിക്ക് പേറ്റൻ്റ് ഉള്ള PERL മോഡലിൽ രൂപകൽപന ചെയ്‌തിരിക്കുന്ന കോഴ്സുകൾ സ്വന്തമായും, ഒരു ഇൻസ്ട്രക്ടറുടെ സഹായത്തോടെയും പഠിക്കാവുന്നതാണ്. കൂടാതെ, ലിങ്ക്ഡ്ഇൻ നൽകുന്ന 14000-ലധികം കോഴ്സുകൾ സൗജന്യമായി പഠിക്കാം. പുറമെ, ടി.സി.എസ്. അയോൺ നൽകുന്ന വെർച്വൽ ഇൻ്റേൺഷിപ്പ് ചെയ്യാനും അവസരമുണ്ട്.
പ്രോഗ്രാമുകളും സാധ്യതകളും
ജാവ പ്രോഗ്രാമിംഗ്
നിരവധി വെബ് ആപ്ലിക്കേഷനുകളിലും ആൻഡ്രോയിഡിലും ഉപയോഗിക്കുന്ന പ്രാഥമിക പ്രോഗ്രാമിംഗ് ഭാഷയാണ് ജാവ. സ്റ്റാക്ക് ഓവർഫ്ലോയുടെ 2022 ഡെവലപ്പർ സർവേ അനുസരിച്ച്, നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ഭാഷ ജാവാസ്ക്രിപ്റ്റ് ആണ്. സ്‌മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ് ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, ഇത്തരം ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ നിർമ്മിക്കുന്നവർക്ക് സാധ്യതകൾ ഏറെയാണ്.
പൈത്തൺ പ്രോഗ്രാമിംഗ്
പൈത്തൺ ഒരു ഓപ്പൺ സോഴ്സ് വിഭാഗത്തിൽപ്പെടുന്ന കമ്പ്യൂട്ടർ ഭാഷയാണ്. 2017 മുതൽ പ്രോഗ്രാമിംഗ് ഭാഷകളുടെ IEEE സ്പെക്ട്രം റാങ്കിംഗിൽ തുടർച്ചയായി ഒന്നാം സ്ഥാനമാണ് പൈത്തണ്. ഇന്ന് ഐ.ഓ.ടി. അഥവാ ഇന്റർനെറ്റ്-ഓഫ്-തിങ്സ് മേഖലയിൽ പൈത്തൺ സജീവമായി ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ആഗോളതലത്തിൽ പൈത്തണെ കേന്ദ്രീകരിച്ചുള്ള തൊഴിൽ അവസരങ്ങൾ വളരുകയാണ്.
ഫ്രണ്ട്-എൻഡ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ് വിത്ത് റിയാക്റ്റ്
ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ച് അത്യാധുനിക വെബ് ആപ്ലിക്കേഷനുകൾ സൃഷ്ടിക്കാൻ ഡെവലപ്പർമാരെ പ്രാപ്തരാക്കുന്ന നൂതന സാങ്കേതികവിദ്യയാണ് റിയാക്റ്റ്. ഗുണമേന്മയുള്ള ഫീച്ചറുകളും മികച്ച ഉപയോക്തൃ അനുഭവവും ഉള്ള വെബ് ആപ്ലിക്കേഷനുകളും വെബ്‌സൈറ്റുകളും സൃഷ്ടിക്കാൻ റിയാക്റ്റിന് കഴിയും. അതിനാൽ വെബ് ഡെവലപ്‌മെന്റ് ഫീൽഡിലെ പ്രൊഫഷണലുകൾക്ക് വളരെയധികം പ്രയോജനകരമാണ് റിയാക്റ്റ്.
എത്തിക്കൽ ഹാക്കിംഗ്
ഉപയോഗ സാധ്യതകൾ ഏറെയുള്ള, ഒപ്പം ധാരാളം തൊഴിലവസരങ്ങൾ തുറന്നിടുന്നതുമായൊരു മേഖലയാണ് എത്തിക്കൽ ഹാക്കിംഗ്. കമ്പ്യൂട്ടർ ഹാക്കിംഗ് കേസുകൾ വർധിച്ചതോടെ, പ്രമുഖ കമ്പനികളിലും ധനകാര്യ സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം എത്തിക്കൽ ഹാക്കർമാരുടെ സേവനം ഇന്ന് വളരെയധികം ആവശ്യമാണ്.
റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (UiPath)
ഡിജിറ്റലായി പ്രവർത്തിക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ കുതിച്ചുയരുന്ന ഒരു മേഖലയാണ് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർ.പി.എ.). മനുഷ്യാധ്വാനം ആവശ്യമായി വരുന്ന ഉയർന്ന അളവിലുള്ള, ആവർത്തിച്ചുള്ള ജോലികൾ ഓട്ടോമേറ്റ് ചെയ്യാൻ ഈ സങ്കേതം ഉപയോഗിക്കുന്നു. പ്രോസസ്സ് ചെയ്യുമ്പോൾ തത്സമയ ഡാറ്റ വിശകലനം ചെയ്യാൻ ബിഗ് ഡാറ്റയും ഐ.ഒ.ടി.യുമായി ആർ.പി.എ.-യെ സംയോജിപ്പിക്കാം.
സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് (എജൈൽ സ്‌ക്രം)
ചെലവ് കുറയ്ക്കാനും ഉൽപ്പന്നത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാനും കമ്പനികളെ സഹായിക്കുന്ന പ്രോജക്ട് മാനേജ്മെൻ്റാണ് എജൈൽ സ്‌ക്രം. എജൈൽ സ്‌ക്രമിൻ്റെ സഹായത്തോടെ കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാനും ഫീഡ്‌ബാക്ക് വേഗത്തിൽ ലഭിക്കാനും ഉൽപ്പന്നങ്ങൾ വേഗത്തിൽ പുറത്തിറക്കാനും സാധിക്കും.
പ്രോബ്ലം സോൾവിങ് യൂസ്സിങ് ഡിസൈൻ തിങ്കിംഗ്
മാനേജ്മെന്റിനും ഉപഭോക്താക്കൾക്കുമുള്ള നേട്ടങ്ങൾ വിശദീകരിക്കാനും നടപ്പിലാക്കാനും കമ്പനികളിൽ ഡിസൈൻ തിങ്കിംഗ് പ്രയോജനകരമാണ്. ആഗോള വിപണിയിൽ ഉപഭോക്താക്കൾക്ക് മുൻഗണന നൽകുന്ന ഡിസൈൻ-ഡ്രൈവ് സംസ്കാരങ്ങൾ കമ്പനികൾക്ക് ഒരു മത്സരാധിഷ്ഠിത നേട്ടം നൽകുന്നു.
ബിസിനസ്സ് ഇൻ്റലിജൻസ് വിത്ത് പവർ ബി.ഐ.
ബിസിനസ്സ് വളർച്ചക്ക് ആവശ്യമായ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിന് പിന്തുണ നൽകുക എന്നതാണ് പവർ ബി.ഐ.യുടെ ഉദ്ദേശം. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിസിനസ് ഇന്റലിജൻസിൽ (BI) തൊഴിൽ അവസരങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഐ.ടി. സ്ഥാപനങ്ങളിൽ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യാനായി ഡാറ്റ പ്രൊഫഷണലുകളെ ആവശ്യമാണ്.
പ്ലേസ്മെന്റ് പിന്തുണ
കേരള നോളജ് ഇക്കണോമി മിഷന്റെ തന്നെ മറ്റൊരു പദ്ധതിയായ ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് (DWMS) സിസ്റ്റത്തിലൂടെ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് പിന്തുണയും ഐ.സി.ടി. അക്കാദമി നൽകുന്നുണ്ട്. രണ്ടായിരത്തി ഇരുപത്തിയഞ്ചോടെ 20 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ, ഐ.സി.ടി. അക്കാദമിയും സജീവ പങ്കാളിയാണ്. ഡിഗ്രി/പി.ജി. പഠനം പൂർത്തിയാക്കി ജോലി നോക്കുന്നവർക്കും, കരിയർ ബ്രേക്ക് ഉണ്ടായവർക്കും, മെച്ചപ്പെട്ട തൊഴിൽ സാധ്യത തേടുന്നവർക്കുമെല്ലാം ഇതിലൂടെ മികച്ച അവസരങ്ങൾ ലഭിക്കുന്നു. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ആവശ്യമായ നൈപുണ്യ വികസനമാണ് ഐ.സി.ടി. അക്കാദമിയുടെ കോഴ്സുകൾ ചെയ്യുന്നതിലൂടെ ഉദ്യോഗാർത്ഥികൾ കൈവരിക്കുന്നത്.