IBPS PO 2022 : പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു, മെയിൻ പരീക്ഷയ്ക്ക് തയ്യാറെടുക്കാം

By Web Team  |  First Published Nov 3, 2022, 1:39 PM IST

IBPS PO പ്രിലിമിനറി പരീക്ഷ 2022 ഒക്‌ടോബർ 15, 16 തീയതികളിലാണ് കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡിൽ നടത്തിയത്.


ദില്ലി : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ (IBPS)  PO 2022 പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് IBPS PO പ്രിലിമിനറി ഫലം ibps.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്. IBPS PO ഫലം കാണാനുള്ള അവസാന തീയതി 2022 നവംബർ 9 ആണ്. 

IBPS PO പ്രിലിമിനറി പരീക്ഷ 2022 ഒക്‌ടോബർ 15, 16 തീയതികളിലാണ് കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (CBT) മോഡിൽ നടത്തിയത്. ഓരോ മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (MCQ) ഉണ്ടായിരുന്നു. യുക്തിപരമായ കഴിവ്, ക്വാണ്ടിറ്റേറ്റീവ് അഭിരുചി, ഇംഗ്ലീഷ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ ചോദിച്ചത്. ഓരോ തെറ്റായ ഉത്തരത്തിനും 0.25 നെഗറ്റീവ് മാർക്കാണ് നൽകിയിരിക്കുന്നത്. 

Latest Videos

undefined

IBPS PO പ്രിലിമിനറി ഫലം 2022 എങ്ങനെ പരിശോധിക്കാം

  • ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക 
  • ഹോംപേജിൽ, “Click here to view your result status of online preliminary examination for CRP PO/MTs” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇത് ഉദ്യോഗാർത്ഥികളെ മറ്റൊരു പേജിലേക്ക് റീഡയറക്‌ടുചെയ്യും
  • നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ, പാസ്‌വേഡ്, ക്യാപ്‌ച കോഡ് എന്നിവ നൽകി 'ലോഗിൻ' ക്ലിക്ക് ചെയ്യുക
  • IBPS PO പ്രിലിമിനറി ഫലം 2022 സ്ക്രീനിൽ പ്രദർശിപ്പിക്കും
  • ഭാവി റഫറൻസിനായി ഫലം ഡൌൺലോഡ് ചെയ്ത് വെക്കുക

പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ IBPS PO മെയിൻസ് 2022 പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകാൻ അർഹരാണ്. “ ഇന്റർവ്യൂ പൂർത്തിയാകുമ്പോൾ, മെറിറ്റ്-കം-പ്രിഫറൻസ് അടിസ്ഥാനമാക്കി തയ്യാറാക്കിയ ഷോർട്ട് ലിസ്റ്റ് അനുസരിച്ച് ഒഴിവുകളിലേക്ക് നിയമനം നടക്കുമെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. 

click me!