UPSC CSE : 'സിവിൽ സർവ്വീസ് നേട്ടം സാധ്യമാക്കിയ പുസ്തകങ്ങളിവയാണ്', ബി രാജേശ്വരി ഐഐഎസ് പറയുന്നു

By Web Team  |  First Published Apr 25, 2022, 3:29 PM IST

താൻ ഉപയോഗിച്ച പുസ്തകങ്ങളും യുപിഎസ്‌സി പരീക്ഷ പാസാക്കാൻ തയ്യാറാക്കിയ കുറിപ്പുകളും കാണിക്കുന്ന ചിത്രമാണ് ഐഎഎസ് ഓഫീസർ പങ്കുവെച്ചത്.


ദില്ലി: ഏറ്റവും കഠിനമായ (Union Public Service Commission) പരീക്ഷകളിലൊന്നിന് തയ്യാറെടുക്കുക എന്നത് ഉദ്യോ​ഗാർത്ഥികളെ സംബന്ധിച്ച് സമ്മർദങ്ങളുണ്ടാക്കാം. മിക്ക ഉദ്യോഗാർത്ഥികളും തങ്ങൾക്ക് നന്നായി സ്കോർ ചെയ്യാൻ സഹായിക്കുമെന്ന് അവർ കരുതുന്ന എല്ലാ പുസ്തകങ്ങളും (Books for Civil Service) പഠിക്കാൻ ശ്രമിക്കുന്നു, മറ്റുള്ളവർ അവർക്ക് പഠനത്തിനുള്ള ഏറ്റവും നല്ല മാർഗം നൽകുമെന്ന് വാഗ്ദാനം ചെയ്യുന്ന കോച്ചിംഗ് സെന്ററുകളിൽ ധാരാളം പണം ചെലവഴിക്കുന്നു. എന്നാൽ വിജയത്തിലെത്താൻ ഏതൊക്കെ പുസ്തകങ്ങളെ ആശ്രയിക്കണം എന്ന കാര്യത്തിൽ മിക്കവർക്കും വ്യക്തമായ ധാരണയില്ല എന്നതാണ് യാഥാർത്ഥ്യം. ലോകപുസ്തക ദിനമായ ഏപ്രിൽ 24 ന് യുപിഎസ്‌സി പരീക്ഷയിലെ വിജയരഹസ്യം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ്  രാജേശ്വരി ബി. ഐഎഎസ്. 

താൻ ഉപയോഗിച്ച പുസ്തകങ്ങളും യുപിഎസ്‌സി പരീക്ഷ പാസാക്കാൻ തയ്യാറാക്കിയ കുറിപ്പുകളും കാണിക്കുന്ന ചിത്രമാണ് ഐഎഎസ് ഓഫീസർ പങ്കുവെച്ചത്. ലോക പുസ്തക ദിനത്തെ ആദരിച്ചുകൊണ്ട് ഐഎഎസ് രാജേശ്വരി എഴുതി, “അടുത്തിടെ ഞാൻ വീട്ടിലെത്തിയപ്പോൾ ഞാൻ എന്റെ യുപിഎസ്‌സി പ്രിപ്പയറിം​ഗ് സമയത്ത് ഉപയോഗിച്ചതും തയ്യാറാക്കിയതുമായ എന്റെ പുസ്തകങ്ങളും കുറിപ്പുകളും കണ്ടെത്തി. അവ എനിക്ക് അയച്ചുതരാൻ ഞാൻ ആവശ്യപ്പെട്ടു... എനിക്ക് 10 കാർട്ടൺ പുസ്തകങ്ങൾ എത്തിച്ചു !!

Latest Videos

 2011 ബാച്ച് ജാർഖണ്ഡ് കേഡർ ഐഎഎസ് ഓഫീസറാണ് രാജേശ്വരി ഐഎഎസ്. കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മുന്നണി പോരാളിയായി പ്രവർത്തിച്ചവരിലും രാജേശ്വരി ഉൾപ്പെടുന്നു. ​ ഗോണികൊപ്പലിലെ കൂർഗ് പബ്ലിക് സ്കൂളിൽ (COPS) ഹൈസ്കൂൾ പഠനം പൂർത്തിയാക്കി. അതിനുശേഷം മൈസൂരിലെ മാരിമല്ലപ്പ കോളേജിൽ പഠിച്ചു. എക്സൈസ് വകുപ്പ് ഉദ്യോ​ഗസ്ഥനായിരുന്ന പിതാവ് ശിവമോ​ഗപ്പയാണ് സിവിൽ സർവ്വീസ് നേടാനുള്ള തന്റെ പ്രചോദനവും പിന്തുണയുമെന്ന് രാജേശ്വരി പറയുന്നു. അവർ നിലവിൽ ജാർഖണ്ഡിൽ MGNREGA കമ്മീഷണറായി നിയമിതയാണ്. മറ്റ് നിരവധി സിവിൽ സർവീസുകാർക്കൊപ്പം, വിവിധ നൂതന ആശയങ്ങളിലൂടെ കോവിഡ് -19 പ്രതിസന്ധി കൈകാര്യം ചെയ്യാൻ രാജേശ്വരി മുൻപന്തിയിൽ പ്രവർത്തിച്ചിരുന്നു. 

When I visited home recently I found my books & notes that I used/made during my UPSC prep. I asked for them to be sent to me... I got 10 cartons of books delivered!! 😅 Will be good to brush up... Reading is always empowering!! pic.twitter.com/NKHEEU3M35

— Rajeshwari B 🇮🇳 (@RSB_85)
click me!