VITEEE Result 2022 : VITEEE 2022 ഫലം; സ്കോർ പരിശോധിക്കേണ്ടതെങ്ങനെ?

By Web Team  |  First Published Jul 8, 2022, 9:01 AM IST

പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോർ ഔദ്യോഗിക വെബ്സൈറ്റായ iteee.vit.ac.in. ൽ പരിശോധിക്കാൻ കഴിയും. 


ചെന്നൈ: വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Vellore Institute of Technology) (VIT) VITEEE 2022 എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലം (Entrance Examination) ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ സ്കോർ ഔദ്യോഗിക വെബ്സൈറ്റായ iteee.vit.ac.in. ൽ പരിശോധിക്കാൻ കഴിയും. 

ഔദ്യോഗിക VIT വെബ്സൈറ്റ് സന്ദർശിക്കുക - viteee.vit.ac.in.
ഹോം പേജിൽ VITEEE 2022 റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക
ലോഗിൻ ചെയ്യുന്നതിന് ആവശ്യമായ ക്രെഡൻഷ്യലുകൾ നൽകുക.
VITEEE 2022 ഫലം സ്ക്രീനിൽ കാണാം
വിശദാംശങ്ങൾ പരിശോധിക്കുക. തുടർന്ന്, ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക

Latest Videos

VITEEE 2022-ൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ കൗൺസിലിംഗ് റൗണ്ടുകൾക്കായി വിളിക്കും. ഔദ്യോഗിക വെബ്‌സൈറ്റിൽ സൂചിപ്പിച്ച തീയതികൾ പ്രകാരം ജൂലൈ 8 മുതൽ ആരംഭിക്കാനും ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലായിരിക്കും കൗൺസിലിംഗ്. എംപിസിഇഎ, ബിപിസിഇഎ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളിലായാണ് പരീക്ഷ നടക്കുന്നത്.

VIT എഞ്ചിനീയറിംഗ് എൻട്രൻസ് എക്സാമിനേഷൻ (VITEEE) ഒരു വാർഷിക പ്രവേശന പരീക്ഷയാണ്, വെല്ലൂർ, ചെന്നൈ, ആന്ധ്രാപ്രദേശ്, ഭോപ്പാൽ എന്നിവിടങ്ങളിലെ വിഐടികൾ വാഗ്ദാനം ചെയ്യുന്ന ബി.ടെക് കോഴ്സുകളിൽ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ ഈ സ്കോർ ഉപയോഗിക്കുന്നു. ഈ വർഷം, VITEEE 2022 ജൂൺ 30 മുതൽ ജൂലൈ 6 വരെ കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) ഫോർമാറ്റിൽ നടത്തി.
 

click me!