ഇഗ്നോ ജൂൺ 2022 ടേം എൻഡ് എക്സാം ജൂലൈ 22 മുതൽ സെപ്റ്റംബർ 5 വരെ നടക്കും.
ദില്ലി: ജൂൺ ടേം എൻഡ് എക്സാം 2022 (June TEE 2022 Hall ticket) ഹാൾ ടിക്കറ്റ് പുറത്തിറക്കി (IGNOU) ഇഗ്നോ. ജൂലൈ 19 നാണ് ഹാൾ ടിക്കറ്റ് പുറത്തിറക്കിയത്. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് (Indira Gandhi National Open University) ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 9 അക്ക എൻറോൾമെന്റ് നമ്പറും പ്രോഗ്രാം കോഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഇഗ്നോ ജൂൺ 2022 ടേം എൻഡ് എക്സാം ജൂലൈ 22 മുതൽ സെപ്റ്റംബർ 5 വരെ നടക്കും. പരീക്ഷയുടെ രാവിലത്തെ സെഷൻ 10 മണിക്ക് ആരംഭിച്ച് 1 മണിക്ക് അവസാനിക്കും. ഇവനിംഗ് സെഷൻ 3 മണി മുതൽ 5 മണി വരെ ആയിരിക്കും.
ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?
undefined
ഇഗ്നോയുടെ ഔദ്യോഗിക വെബ്സൈറ്റ് - ignou.ac.in സന്ദർശിക്കുക
"Download TEE Hall Ticket 2022" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ആവശ്യമായ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക - എൻറോൾമെന്റ് നമ്പറും അപേക്ഷിച്ച പ്രോഗ്രാമും
IGNOU ഹാൾ ടിക്കറ്റ് ജൂൺ 2022 TEE സ്ക്രീനിൽ പ്രദർശിപ്പിക്കും.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുക്കുക.
ഹാൾടിക്കറ്റിലെ വിശദാംശങ്ങൾ ഇവയാണ്
വിദ്യാർത്ഥിയുടെ പേര്
ഇഗ്നോ 2022 എൻറോൾമെന്റ് നമ്പർ
കൺട്രോൾ നമ്പർ
പരീക്ഷാ കേന്ദ്രത്തിന്റെ കോഡും വിലാസവും
കോഴ്‌സ് കോഡ്
പരീക്ഷാ തീയതി
സെഷൻ ടൈം/ദൈർഘ്യം
റിമാർക്സ്
പരീക്ഷാ നിർദ്ദേശങ്ങൾ
വിദ്യാർത്ഥികൾ ഇഗ്‌നോ 2022 പരീക്ഷാ അഡ്മിറ്റ് കാർഡിന് ഒപ്പം സാധുവായ ഫോട്ടോ ഐഡി പ്രൂഫും പരീക്ഷാ ദിവസം പരീക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുവരണം. അല്ലാത്തപക്ഷം അവരെ പരീക്ഷയിൽ ഹാജരാകാൻ അനുവദിക്കില്ല. ജൂലൈ 2022 സെഷനിലേക്കുള്ള ഇഗ്നോ റീ-രജിസ്‌ട്രേഷൻ സമയപരിധി ജൂലൈ 31 വരെ നീട്ടി. ഇഗ്നോ ജൂലൈ 2022 സെഷനിലേക്കുള്ള പുതിയ പ്രവേശനവും ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്.