സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി.
ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം (CBSE plus two result 2022) പ്രഖ്യാപിച്ചു. 92.71 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹരായി. results.cbse.nic.in and cbse.gov.in. എന്നീ വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. കൂടാതെ ഡിജിലോക്കർ സംവിധാനത്തിലൂടെ അക്കൗണ്ടിൽ ലോഗിൻ ചെയ്ത് വിദ്യാർത്ഥികൾക്ക് ഫലമറിയാം. തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയം. ഏറ്റവും പിന്നിൽ പ്രയാഗ് രാജ്. ഏപ്രിൽ 26 മുതൽ ജൂൺ 15 വരെയാണ് പരീക്ഷ നടത്തിയത്.
ഫലം ഡൌണ്‍ലോഡ് ചെയ്യേണ്ടതെങ്ങനെ?
ഔദ്യോഗിക വെബ്സൈറ്റ് ആയ cbse.gov.in, cbseresults.nic.in എന്നിവ സന്ദർശിക്കുക
CBSE Class 10, 12 result 2022 എന്ന ലിങ്കില് ക്ലിക്ക് ചെയ്യുക
റോൾ നമ്പർ മുതലായ വിശദാംശങ്ങൾ നൽകുക
സബ്മിറ്റ് നൽകിയതിന് ശേഷം റിസൾട്ട് ഡൗൺലോഡ് ചെയ്യുക
പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക
ആശങ്കകൾക്ക് വിരാമം, പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ
തിരുവനന്തപുരം: അനിശ്ചിതങ്ങൾക്കും വിവാദങ്ങൾക്കും വിരാമം. സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് രണ്ട് മണിയോടെ ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് സിബിഎസ്ഇ അറിയിക്കുന്നത്. വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് ഇതോടെ വിരാമമാകുകയാണ്. സംസ്ഥാനത്തെ സ്കൂളുകളിലെ പത്താംക്ലാസ് ഫലം ഒന്നര മാസം മുമ്പ് തന്നെ പ്രസിദ്ധീകരിച്ചിരുന്നതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചിരുന്നു. പ്രവേശന നടപടികൾ അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോഴും സിബിഎസ് ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നില്ല. അതിനാൽ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഫലപ്രഖ്യാപനം വൈകിയതോടെ പ്ലസ് വൺ പ്രവേശനം നേടേണ്ട വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു.