കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്.
തിരുവനന്തപുരം: 2022ലെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം (Higher secondary result) ഇന്നറിയാം. ഇന്നു (21 ജൂൺ) രാവിലെ 11നു സെക്രട്ടേറിയറ്റിലെ പി.ആർ. ചേംബറിൽ (V Sivankutty) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം ഉച്ചയ്ക്ക് 12 മുതൽ മൊബൈൽ ആപ്പുകളായ PRD Live, SAPHALAM 2022, iExaMS, വെബ്‌സൈറ്റുകളായ prd.kerala.gov.in, results.kerala.gov.in, www.examresults.kerala.gov.in, www.dhsekerala.gov.in, www.keralaresults.nic.in, www.results.kite.kerala.gov.in എന്നിവയിൽ ഫലം ലഭിക്കും.
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; രാവിലെ 11 മണിക്ക് ഫലം പ്രഖ്യാപിക്കും
കഴിഞ്ഞ വർഷത്തെ വിജയശതമാനം ഇത്തവണയെത്തുമോയെന്നതാണ് പ്രധാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. 4,32,436 പേരാണ് ഹയർസെക്കന്‍ററി പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ്. 2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർസെക്കന്‍ററി പരീക്ഷ നടന്നത്.
പ്ലസ് ടു പരീക്ഷാ ഫലം ഈ മാസം തന്നെ, തീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസവകുപ്പ്
ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15-ന് പ്രഖ്യാപിച്ചിരുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ 99.26 ആയിരുന്നു വിജയശതമാനം. പത്താംക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നിലൊന്നായി കുറഞ്ഞു. 44,363 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും പ്രവേശനം ഉറപ്പാക്കാൻ ഇത്തവണയും ഹയർസെക്കണ്ടറി സീറ്റുകൾ കൂട്ടേണ്ടിവരും. 4,26,469 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.