'തോറ്റുപിൻ മാറാൻ തയ്യാറായില്ല, ഒടുവിൽ ആ സ്വപ്ന ജോലി എന്നെ തേടിയെത്തി' : വത്സൽ നഹാത പറയുന്നു

By Web Team  |  First Published Sep 27, 2022, 5:03 PM IST

അമേരിക്കയിലെ യേൽ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ വത്സലിന്റെ ഏറ്റവും വലിയ ആ​ഗ്രഹം തന്റെ ആദ്യ ശമ്പളം ഡോളറിൽ ആയിരിക്കണമെന്നായിരുന്നു. 


ദില്ലി: ആത്മാർത്ഥമായ പരിശ്രമവും ഒരു ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള കഠിനാധ്വാനവും ഒരിക്കലും പരാജയപ്പെടുകയില്ല എന്നതൊരു പരമാർത്ഥമാണ്. അതുപോലെ തന്നെ വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നതും ഈ വാക്കുകളെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതാണ് വത്സൽ നഹാത എന്ന ഇന്ത്യൻ യുവാവിന്റെ നേട്ടം. തന്റെ സ്വപ്നജോലിയിലേക്കെത്താൻ വത്സൽ ചെറിയ പോരാട്ടമൊന്നുമല്ല നടത്തിയത്.

അമേരിക്കയിലെ യേൽ സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ വത്സലിന്റെ ഏറ്റവും വലിയ ആ​ഗ്രഹം തന്റെ ആദ്യ ശമ്പളം ഡോളറിൽ ആയിരിക്കണമെന്നായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു പിന്നീട്. ആ പരിശ്രമങ്ങളുെടയെല്ലാം ആകെത്തുകയായി ഒടുവിൽ ലഭിച്ചത് ലോകബാങ്കിൽ സ്വപ്ന ജോലി!

Latest Videos

undefined

വിവിധ കമ്പനികളിലേക്കായി 600 ഇമെയിലുകളാണ് വത്സൽ ജോലി അന്വേഷിച്ച് അയച്ചത്. ഒപ്പം 80ലധികം ഫോൺകോളുകളും! 2020 ൽ ബിരുദം പൂർത്തിയാക്കി, തുടർന്നാണ് ജോലി അന്വേഷിച്ചുള്ള വത്സലിന്റെ യാത്ര ആരംഭിക്കുന്നത്. ആ സമയത്താണ് കൊവിഡ് പൊട്ടിപ്പുറപ്പെടുന്നത്. ഇന്ത്യയിലേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചതേയില്ല. മറിച്ച് എന്റെ ആദ്യത്തെ ശമ്പളം ഡോളറിലായിരിക്കണമെന്ന് ഞാൻ അതിയായി ആ​ഗ്രഹിച്ചു.

' ജോബ് പോർട്ടലുകളും മറ്റും ഒഴിവാക്കി. പിന്നീടാണ് ഫോൺകോളുകൾ ചെയ്യുന്നതും ഇമെയിൽ അയക്കുന്നതും. എന്നാൽ മിക്കയിടങ്ങളിൽ നിന്നും നിരസിക്കുകയാണുണ്ടായത്. എന്നാൽ തോറ്റുപിൻ മാറാൻ ഞാൻ തയ്യാറായില്ല. നിരവധി ഇടങ്ങളിൽ വീണ്ടും ജോലിക്കായി ശ്രമിച്ചു. ഒടുവിൽ നാല് സ്ഥലത്ത് നിന്ന് ജോലി വാ​ഗ്ദാനം ലഭിച്ചു. അതിലൊന്ന് ലോകബാങ്കിലെ ജോലി തെരഞ്ഞെടുത്തു...- വത്സൽ നഹാത പറയുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ് ഇന്നിലാണ് വത്സല്‍ തന്റെ പരിശ്രമത്തെ കുറിച്ച് പറയുന്നത്. 15000-ല്‍ അധികം പേരാണ് ഈ യുവാവിന്റെ കുറിപ്പ് ലൈക്ക് ചെയ്തത്. ഡല്‍ഹി ശ്രീ റാം കോളേജ് ഓഫ് കൊമേഴ്‌സില്‍ നിന്ന് ഇക്കണോമിക്‌സിലാണ് വത്സൽ നഹാത ബിരുദം പൂര്‍ത്തിയാക്കിയത്. 

 

click me!