Hotel Management : ഹോട്ടല്‍ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

By Web Team  |  First Published Apr 21, 2022, 3:00 PM IST

താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ www.nchmjee.nta.nic.in വെബ്‌സൈറ്റ് മുഖേന മെയ് മൂന്നിനകം അപേക്ഷിക്കാം


കോഴിക്കോട്: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെവന്റ് ആന്‍ഡ്  കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവേശനത്തിനുള്ള (entrance examination) പൊതു പരീക്ഷ  ജൂണ്‍ 18നു നടക്കും. പ്ലസ് ടു പരീക്ഷ പാസ്സായവര്‍ക്കും പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ www.nchmjee.nta.nic.in വെബ്‌സൈറ്റ് മുഖേന മെയ് മൂന്നിനകം അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് നടത്തുന്ന പൊതുപരീക്ഷ ഹെല്‍പ്‌ഡെസ്‌കുമായി ബന്ധപ്പെടുക. ഫോൺ : 0495 - 2385861, 9400508499.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് താത്കാലിക നിയമനം
വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിന്റെ നിലവിലുളള  ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയില്‍ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവർക്ക് സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും, പകര്‍പ്പുകളും, സ്വയം തയ്യാറാക്കിയ ബയോഡേറ്റയും സഹിതം ഏപ്രില്‍ 22 രാവിലെ 10 മണിക്ക് വാഴക്കാട് കൂടുംബാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. വിവരങ്ങൾക്ക് ഫോണ്‍:  9539597573

Latest Videos


 

click me!