സംസ്ഥാനത്തെ 2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി എച് എം സി ടി) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ 2022-23 അധ്യയന വര്‍ഷത്തെ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിംഗ് ടെക്‌നോളജി (ബി എച് എം സി ടി) (BHMCT Admission) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കേരള എച് എസ് ഇ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്ററി പരീക്ഷയോ തത്തുല്യമോ പാസായിരിക്കണം. എല്‍ ബി എസ് സെന്റര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. പരീക്ഷാ തിയ്യതി പിന്നീട് അറിയിക്കും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 20 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 0471 2324396,2560327
ഐ ടി ഐ അഡ്മിഷന്‍
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കരയിലെ മരിയാപുരം ഗവ.ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള രണ്ട് വര്‍ഷ ട്രേഡുകളായ എം എം വി, സര്‍വേയര്‍ എന്നിവയിലും ഒരു വര്‍ഷ ട്രേഡായ കാര്‍പ്പന്റര്‍ ട്രേഡിലും പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. www.scdditiadmission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2234230, 9446186400.
undefined
ഓൺലൈൻ വിദേശ ഭാഷ കോഴ്സുകൾ
സംസ്ഥാന സർക്കാരിൻറെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകളും ഹാൻഡ്സെറ്റ് റിപ്പയർ ടെക്‌നിഷ്യൻ കോഴ്സും പഠിക്കാൻ അവസരം. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ അസാപ് കേരളയിലൂടെ ഓൺലൈൻ വിദേശ ഭാഷ കോഴ്സുകളിലേക്ക് എറണാകുളം ജില്ലയിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഭാഷാ നൈപുണ്യ സ്ഥാപങ്ങളായ അലയൻസ് ഫ്രാങ്കയ്സ്, ഗൊയ്ഥെ ഇൻസ്റ്റിറ്റ്യൂട്ട്, ജാപ്പനീസ് അയോട്ട്സ് സൊസൈറ്റി, ഇൻസ്റ്റിട്യൂട്ടോ സെർവാന്റസ് എന്നിവയുമായി യോജിച്ചു നടത്തുന്ന ജർമൻ, ഫ്രഞ്ച്, ജാപ്പനീസ്, സ്പാനിഷ് എന്നീ വിദേശഭാഷകളിലെ ലെവൽ 1 , 2 കോഴ്സുകൾ കുറഞ്ഞ ചിലവിൽ കൂടുതൽ മികവിൽ പഠിക്കുവാനുള്ള അവസരമാണുള്ളത്.
15 വയസ്സിന് മുകളിലുള്ള ആർക്കും ഈ കോഴ്സിന് ജോയിൻ ചെയ്യാവുന്നതാണ്. കൂടാതെ പ്ലസ് 2 വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അസാപ് കേരളയിലൂടെ ഹാൻഡ് സെറ്റ് റിപ്പയർ ടെക്‌നിഷ്യൻ പരിശീലനം നേടാൻ അവസരം. വിശദ വിവരങ്ങൾക്ക് വിളിക്കുക : 9495999749, 9629873740, 9495999773. അപേക്ഷിക്കുമ്പോൾ എറണാകുളം ജില്ല തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. രജിസ്റ്റർ ചെയുവാൻ സന്ദർശിക്കുക https://asapkerala.gov.in/
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം
കോട്ടയം: ടൂറിസം വകുപ്പിന് കീഴിൽ കുമാരനല്ലൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2022 - 2023 അധ്യയന വർഷത്തിൽ ഫുഡ് ആൻഡ് ബിവറേജ് സർവീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ കോഴ്സുകളിൽ ഒഴിവുണ്ട്. താത്പര്യമുള്ളവർ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് വെബ്സൈറ്റ്: www.fcikerala.org, ഫോൺ: 0481 2312504, 9495716465
യോഗ ടീച്ചര്‍ ട്രെയിനിംഗില്‍ ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അഥവാ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം.
ഉയര്‍ന്ന പ്രായപരിധിയില്ല. എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗവിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിപ്ലോമ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററില്‍ അഡ്മിഷന്‍ എടുത്താല്‍ മതിയാകും. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ നിന്നും ലഭിക്കും.
വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ്റിസോഴ്സ്സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി.ഒ, തിരുവനന്തപുരം-33. ഫോണ്‍ : 04712325101, 8281 114 464 https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 20. ജില്ലയിലെ പഠന കേന്ദ്രം: യോഗ അസോസിയേഷന്‍, പത്തനംതിട്ട: 9961 090 979.
CSE Success Story : സിവിൽ സർവ്വീസിലെ അപൂർവ്വ സഹോദരങ്ങൾ; 3 പേര്‍ ഐഎഎസ്, ഒരാൾ ഐപിഎസ്!