ആഗസ്റ്റ് 13ന് ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയും 17ന് പത്താംതരം തുല്യതാ പരീക്ഷയും ആരംഭിക്കും. ഹയർ സെക്കണ്ടറി തുല്യതയ്ക്ക് എട്ടും, പത്താംതരം തുല്യതയ്ക്ക് പന്ത്രണ്ടും പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്.
കണ്ണൂർ: സാക്ഷരതാ മിഷൻ (literacy mission) പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന (equivalent examination) പത്താംതരം, ഹയർസെക്കണ്ടറി തുല്യതാ പരീക്ഷകൾ എഴുതാൻ ജില്ലയിൽ തയ്യാറെടുക്കുന്നത് 1674 പേർ. പത്താംതരത്തിൽ 522 പേരും ഹയർ സെക്കണ്ടറിയിൽ ഒന്നാം വർഷം 618 പേരും രണ്ടാം വർഷം 534 പേരുമാണ് പരീക്ഷ എഴുതുക. ഇതിൽ 967 പേർ സ്ത്രീകളും 707 പേർ പുരുഷൻമാരുമാണ്. പട്ടികവർഗ വിഭാഗത്തിൽ നിന്നും 26 പേരും പട്ടികജാതി വിഭാഗത്തിൽ നിന്നും 45 പേരും, ഭിന്നശേഷിക്കാരായ 29 പേരും ഇക്കുറി പരീക്ഷ എഴുതും.
ആഗസ്റ്റ് 13ന് ഹയർ സെക്കണ്ടറി തുല്യതാ പരീക്ഷയും 17ന് പത്താംതരം തുല്യതാ പരീക്ഷയും ആരംഭിക്കും. ഹയർ സെക്കണ്ടറി തുല്യതയ്ക്ക് എട്ടും, പത്താംതരം തുല്യതയ്ക്ക് പന്ത്രണ്ടും പരീക്ഷാകേന്ദ്രങ്ങളാണ് ഉള്ളത്. ജില്ലയിൽ ഹയർ സെക്കണ്ടറി തുല്യതയ്ക്ക് പതിനേഴും പത്താംതരത്തിൽ പതിനാറും പഠനകേന്ദ്രങ്ങളാണുള്ളത്. കോവിഡ് കാലത്ത് ഓൺലൈനായും പിന്നീട് ഓഫ്ലൈനുമായി ക്ലാസുകൾ നൽകി. ഹയർ സെക്കണ്ടറി പാസ്സാകുന്നവർക്ക് ബിരുദ കോഴ്സുകളിലും പത്താംതരം പാസാകുന്നവർക്ക് പ്ലസ് വണ്ണിലും പ്രവേശനം ലഭിക്കും.
undefined
18 മുതൽ 77 വയസ്സുവരെയുള്ളവർ പരീക്ഷ എഴുതുന്നുണ്ട്. ജനപ്രതിനിധികൾ, സർക്കാർ, സഹകരണ മേഖലകളിൽ ജോലി ചെയ്യുന്നവർ, തൊഴിലാളികൾ, വീട്ടമ്മമാർ തുടങ്ങി വ്യത്യസ്ഥ മേഖലകളിലുള്ളവരാണിവർ. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ടി റംലയും പാനൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ പരീക്ഷ എഴുതുന്നവരിൽ ഉൾപ്പെടുന്നു. പള്ളിക്കുന്ന് ഹയർസെക്കണ്ടറി സ്‌കൂളിൽ 77 വയസ്സുള്ള മുഹമ്മദ് മൈക്കാരൻ പരീക്ഷ എഴുതും.
ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റ്
കാസർകോട് ജില്ലയിലെ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം എൻജിനീയറിങ് ഡിപ്ലോമ രണ്ടാ വർഷ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ യോഗ്യതയുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let എന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം. ലാറ്ററൽ എൻട്രി പ്രവേശനം ആഗ്രഹിക്കുന്ന അപേക്ഷകർ ഈ വെബ്സൈറ്റിലുള്ള കൗൺസിലിംഗ് രജിസ്ട്രേഷൻ ലിങ്കിൽ ആഗസ്റ്റ് എട്ടാം തീയ്യതിക്കകം രജിസ്റ്റർ ചെയ്യണം. പരമാവധി മൂന്ന് ജില്ലകൾ വരെ രജിസ്ട്രേഷന് തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അഡ്മിഷന് പരിഗണിക്കില്ല. പ്രവേശനം നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും ഒമ്പതാം തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 9495373926, 9946457866, 9388201548.
വാക് ഇൻ ഇൻറർവ്യു
പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ പാട്യം, തൃപ്രങ്ങോട്ടൂർ, ന്യൂമാഹി, പന്ന്യന്നൂർ, കതിരൂർ ഗ്രാമപഞ്ചായത്തുകളിലേക്കും കൂത്തുപറമ്പ് നഗരസഭയിലേക്കും എസ് സി പ്രമോട്ടർമാരെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻറർവ്യു നടത്തുന്നു. 18നും 30നും ഇടയിൽ പ്രായമുള്ള അതാത് തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിര താമസക്കാരായ, പ്ലസ് ടു യോഗ്യതയുള്ള പട്ടികജാതിക്കാർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ആഗസ്റ്റ് 10 ന് ഉച്ചക്ക് 1.30 മണിക്ക് കണ്ണൂർ കളക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0497 2700596.