Job Vacancies : പട്ടികവർഗ, ഹെൽത്ത് പ്രമോട്ടർ, ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ ഒഴിവുകൾ

By Web Team  |  First Published Feb 17, 2022, 8:13 PM IST

പട്ടികവർഗ പ്രമോട്ടർ, ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.


കോട്ടയം: പട്ടികവർഗ വികസന വകുപ്പിന്റെ (Scheduled Tribe Department) കീഴിൽ പ്രവർത്തിക്കുന്ന ഐ.റ്റി.ഡി. പ്രോജക്റ്റ് ഓഫീസുകൾ/ട്രൈബൽ വികസന ഓഫീസുകളുടെ കീഴിൽ പട്ടികവർഗ (Promoter) പ്രമോട്ടർ, ഹെൽത്ത് പ്രമോട്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 1182 ഒഴിവാണുള്ളത്. പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് (Onine Application) ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്, സേവനസന്നദ്ധരായിരിക്കണം. പ്രായപരിധി: 20-35. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. ഒരു വർഷമാണ് നിയമന കാലാവധി. മാസം 13,500 രൂപ ഓണറേറിയം ലഭിക്കും. നഴ്‌സിംഗ്, പാരാമെഡിക്കൽ കോഴ്സ് പഠിച്ചവർക്കും ആയുർവേദം, പാരമ്പര്യവൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും ഹെൽത്ത്പ്രമോട്ടർ തസ്തികയിൽ മുൻഗണന ലഭിക്കും.

www.cmdkerala.net, www.stdd.kerala.gov.in എന്നീ വെബ് സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകരുടെ താമസപരിധിയിലെ ട്രൈബൽ എക്‌സ്റ്റൻഷൻ ഓഫീസ് തെരഞ്ഞെടുക്കണം. അതത് സെറ്റിൽമെന്റിൽനിന്നുള്ളവർക്ക് മുൻഗണനയുണ്ട്. ഒരാൾ ഒന്നിലധികം അപേക്ഷ നൽകരുത്. ഫെബ്രുവരി 28ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരം പ്രോജക്ട് ഓഫീസുകൾ, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ്, എക്‌സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04828202751.

Latest Videos

undefined

ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍  തസ്തികയിലേക്ക് കരാര്‍ നിയമനം 
എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംഎസ്ഡബ്ല്യു ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നി യോഗ്യതകള്‍ ഉള്ളവരായിരിക്കണം. പ്രായപരിധി 18-34 വയസ്. പ്രതിമാസം 23000 രൂപ വേതനത്തില്‍ 179 ദിവസത്തേക്കു  കരാറടിസ്ഥാനത്തിലാണു നിയമനം. അപേക്ഷകള്‍ മാര്‍ച്ച് 15 വൈകിട്ട് അഞ്ചിനകം രജിസ്‌ട്രേഡ് തപാല്‍ മുഖേനെയോ നേരിട്ടോ കലൂരിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷകരില്‍ നിന്നും ഇന്റര്‍വ്യൂ നടത്തിയാണ് നിയമനം നടത്തുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2344223


 
 

click me!