ടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കി പൊതുവിദ്യാഭ്യാസവകുപ്പ്; മാർഗനിർദ്ദേശങ്ങൾ ഇവയാണ്

By Web Team  |  First Published Jun 18, 2022, 11:23 AM IST

ഇൻസുലിൻ എടുക്കുന്നതിന് കുട്ടികൾക്ക് വൃത്തിയുള്ളതും സ്വകാര്യത ഉള്ളതുമായ മുറി സ്കൂളിൽ ലഭ്യമാക്കണം.  ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികളുടെ പട്ടിക എല്ലാ സ്കൂളുകളും സൂക്ഷിക്കണം. 


തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹമുള്ള (type 1 diabetic) കുട്ടികളുടെ തുടർപഠനത്തിനും സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനുമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ (guidelines) പൊതുവിദ്യാഭ്യാസ വകുപ്പ് (general education department) പുറത്തിറക്കി. ഇൻസുലിൻ എടുക്കുന്നതിന് കുട്ടികൾക്ക് വൃത്തിയുള്ളതും സ്വകാര്യത ഉള്ളതുമായ മുറി സ്കൂളിൽ ലഭ്യമാക്കണം.  ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികളുടെ പട്ടിക എല്ലാ സ്കൂളുകളും സൂക്ഷിക്കണം. ബന്ധപ്പെട്ട ക്ലാസ് അധ്യാപകർ ഇത്തരം കുട്ടികളെ നിരന്തരം നിരീക്ഷിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ നൽകുകയും വേണം. വൈദ്യ സഹായം ആവശ്യമായ വേളയിൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ എത്തിക്കണം. വാർഷിക അധ്യാപക പരിശീലന പരിപാടിയിൽ എല്ലാ അധ്യാപകർക്കും ടൈപ്പ് 1 പ്രമേഹത്തെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ സഹായത്തോടെ ബോധവൽക്കരണം നൽകണം. ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികൾക്ക് തങ്ങൾക്ക് ഇഷ്ടമുള്ള സ്കൂൾ പ്രവേശനത്തിനായി നിലവിലുള്ള രീതി തുടരാവുന്നതാണ്.

ജപ്പാനിൽ തൊഴിലവസരം: പ്രത്യേക കേരള ഡെസ്‌ക്ക് ഗുണം ചെയ്യും
ജപ്പാനിൽ ലഭ്യമായ തൊഴിലവസരങ്ങളിൽ കൂടുതൽ മലയാളികൾക്ക്  പ്രാധാന്യം നൽകുന്നതിനായി പ്രത്യേക കേരള ഡെസ്‌ക്  രൂപവത്ക്കരിക്കുന്നത് ഗുണം ചെയ്യുമെന്ന് ലോക കേരള സഭയിൽ അഭിപ്രായം. ഏഷ്യൻ രാജ്യങ്ങളും പസഫിക് രാജ്യങ്ങളും എന്ന മേഖലാതല ചർച്ചയിലായിരുന്നു ഈ നിർദ്ദേശം.

Latest Videos

വിനോദ സഞ്ചാര മേഖലയെ കൂടുതൽ ആകർഷകമാക്കുന്നതിനായി മറ്റ് പല രാജ്യങ്ങളിലെയും മാതൃകകൾ സ്വീകരിച്ചു മികച്ച പദ്ധതികൾ നടപ്പാക്കണം. ഇതോടൊപ്പം അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കി വിനോദ സഞ്ചാരം കൂടുതൽ ആകർഷകമാക്കുന്നതിനുള്ള ശ്രമങ്ങളുണ്ടാകണമെന്നും അഭിപ്രായമുയർന്നു. കേരളത്തിന്റെ തനത് കലകൾക്ക് കൂടി പ്രാധാന്യം നൽകുന്നതിനുള്ള ശ്രമങ്ങളുണ്ടാകണം.

ഇൻഡോനേഷ്യ, ഹോങ്കോങ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെ ലക്ഷ്യമിട്ട് വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കുന്നത് ഗുണം ചെയ്യും. വിദേശ രാജ്യങ്ങളിലെ സാധ്യതകൾ തേടുന്ന മലയാളികൾ വിസാ തട്ടിപ്പുകളിൽ പെടുന്ന സാഹചര്യം വർധിച്ചുവരികയാണ്. പല രാജ്യങ്ങളിലെയും വിസാ നിയമങ്ങൾ വ്യത്യസ്തമാണെന്നിരിക്കെ ഇവയെക്കുറിച്ചു കൂടുതൽ സുതാര്യത ഉറപ്പ് വരുത്താൻ നോർക്ക മുന്നോട്ടുവരണം. കാർഷിക ഉത്പന്നങ്ങളെ സംസ്‌കരിച്ചുകൊണ്ട് പുതിയ ഉത്പന്നങ്ങൾ തയ്യാറാക്കി വിദേശ വിപണിയിൽ കൂടുതൽ വരുമാനമുണ്ടാക്കുന്ന വിയറ്റ്‌നാം മാതൃക കേരളത്തിനും സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായമുയർന്നു.


 

click me!