തലശ്ശേരി ഗവ.കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ; നേരിട്ട് കോളേജിൽ ഹാജരാകണം

By Web Team  |  First Published Jun 22, 2021, 9:20 AM IST

ജൂൺ ഏഴ് വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളൂം പകർപ്പുകളും സഹിതം സമയക്രമം പാലിച്ച് നേരിട്ട് കോളേജിൽ ഹാജരാകണം. 


കണ്ണൂർ: തലശ്ശേരി ഗവ.കോളേജിൽ കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് (പാർട്ട് ടൈം), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ കോളേജിൽ നടത്തും. ജൂൺ ഏഴ് വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റുകളൂം പകർപ്പുകളും സഹിതം സമയക്രമം പാലിച്ച് നേരിട്ട് കോളേജിൽ ഹാജരാകണം. കൊമേഴ്സ് 23 ന് രാവിലെ 10 മണി, പൊളിറ്റിക്കൽ സയൻസ് - 23 ന് രാവിലെ 11.30, എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് 29 ന് രാവിലെ 10, മാത്തമാറ്റിക്സ് 29ന് രാവിലെ 11.30. സർട്ടിഫിക്കറ്റുകളുടെ ആവശ്യത്തിനുള്ള പകർപ്പുകൾ കൈയിൽ കരുതണം. ഫോൺ:0490-2966800, 9846175368, 9961261812.

click me!