അംഗന്‍വാടി പ്രായത്തിലാണ് കുട്ടികള്‍ ലോകത്തെ അറിഞ്ഞു തുടങ്ങുന്നത്. അതിനാല്‍ ഈ പ്രായത്തിലുള്ള കുട്ടികളെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ അംഗന്‍വാടികളെയും സ്മാര്‍ട്ടാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പാതിരപ്പള്ളി കുന്നുംപുറത്ത് പുതുതായി നിര്‍മിച്ച പവിഴമല്ലി അംഗന്‍വാടിയും സാംസ്‌കാരിക കേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 208 അംഗന്‍വാടികളെ സ്മാര്‍ട്ടാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതില്‍ രണ്ട് എണ്ണം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. കുഞ്ഞുങ്ങളെ ആഗോളനിലവാരത്തില്‍ മിടുക്കരാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അംഗന്‍വാടി പ്രായത്തിലാണ് കുട്ടികള്‍ ലോകത്തെ അറിഞ്ഞു തുടങ്ങുന്നത്. അതിനാല്‍ ഈ പ്രായത്തിലുള്ള കുട്ടികളെ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവിട്ടാണ് കുന്നുംപുറത്ത് കെട്ടിടം നിര്‍മ്മിച്ചത്. കവയത്രി സുഗതകുമാരിയുടെ ഛായാചിത്രമാണ് കെട്ടിടത്തിന്റെ മുഖ്യ ആകര്‍ഷണം. സുഗതകുമാരിയുടെ സ്മരണാര്‍ഥം നിര്‍മ്മിച്ചതിനാലാണ് കെട്ടിടത്തിന് അവരുടെ പവിഴമല്ലി എന്ന കവിതയുടെ പേര് നല്‍കിയത്. ഓരോ കുരുന്നും പരിസ്ഥിതിക്കായുള്ള പോരാട്ടത്തില്‍ പങ്കാളിയാവണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ വി.കെ. പ്രശാന്ത് പറഞ്ഞു.
ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്
കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സിയും, 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടൂ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായം 17 വയസിനും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. സെപ്തംബര്‍ 3 മുന്‍പായി അപേക്ഷിക്കണം. വിലാസം: പ്രിന്‍സിപ്പാള്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട ജില്ല. 04734296496, 8547126028.