Keltron courses : സർക്കാർ അം​ഗീകൃത കെൽട്രോൺ കോഴ്സുകൾ ഇവയാണ്

By Web Team  |  First Published Jun 23, 2022, 2:23 PM IST

എസ്. എസ്.എൽ.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 


കോട്ടയം: കോട്ടയം കെൽട്രോൺ സെന്ററിൽ (keltron courses) ഒരു വർഷം ദൈർഘ്യമുള്ള ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ആനിമേഷൻ ഫിലിം മേക്കിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ- ഗാഡ്ജറ്റ് ടെക്നോളജി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ്, മോണ്ടിസോറി ട്രെയിനിംഗ്, ഫയർ ആൻഡ് സേഫ്റ്റി, ഇന്റീരിയർ ആൻഡ് ആർക്കിടെക്ച്ചർ, ഡിജിറ്റൽ മാർക്കറ്റിംഗ്, മൊബൈൽ ഫോൺ സർവീസിംഗ്, പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിംഗ് കോഴ്സുകൾ തുടങ്ങിയവയിലേക്ക് ക്ലാസുകൾ ആരംഭിക്കുന്നു. എസ്. എസ്.എൽ.സി., പ്ലസ്ടു, ഐ.ടി.ഐ., ഡിപ്ലോമ, ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 9495359224, 9605404811.

എസ് എ എഫ് മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ അപേക്ഷ ക്ഷണിച്ചു
 
ഇടുക്കി: വനിത മത്സ്യതൊഴിലാളികളുടെ സൂക്ഷ്മ സംരംഭ വികസന (സാഫ് ഡി.എം.ഇ) പദ്ധതി ഇടുക്കി  ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനും പദ്ധതികളുടെ നടത്തിപ്പിനും ഏകോപിപ്പിക്കുന്നതിനുമായി മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഒരു ഒഴിവിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ (755/- രൂപ) നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.  യോഗ്യത എംഎസ്ഡബ്യൂ്(കമ്മ്യൂണിറ്റി ഡെവലപ്മെന്റ്) അല്ലെങ്കില്‍ എം.ബി.എ മാര്‍ക്കറ്റിങ്ങ്, ടൂവീലര്‍ ഡ്രൈവിംഗ് ലൈസന്‍സ് അഭിലഷണീയം, പ്രായപരിധി 35 വയസ്. ഇന്റര്‍വ്യുവില്‍  പങ്കെടുക്കുവാന്‍ യോഗ്യതയുള്ളവര്‍ ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം, എന്നിവതെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം പൈനാവിലുള്ള ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. 

Latest Videos

click me!