നിയുക്തി തൊഴില്‍മേള; 473 പേര്‍ക്ക് ജോലി ലഭിച്ചു, 300 പേര്‍ ചുരുക്കപ്പട്ടികയില്‍; പങ്കെടുത്തത് 3500 ലേറെ പേർ

By Web Team  |  First Published Nov 28, 2022, 1:01 PM IST

ഐ.ടി., ഭക്ഷ്യ സംസ്‌കരണം, ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ തുടങ്ങിയ 58 സ്വകാര്യ സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ഥികളെ തേടിയത്. മൂവായിരത്തഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. 


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ നടന്ന നിയുക്തി തൊഴില്‍ മേളയില്‍ ജോലി ലഭിച്ചത് 473 പേര്‍ക്ക്. 300 പേര്‍ ജോലിക്കായുള്ള ചുരുക്കപ്പട്ടികയിലും ഇടം നേടി. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെയും സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്ലിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്.

ഐ.ടി., ഭക്ഷ്യ സംസ്‌കരണം, ഓട്ടോമൊബൈല്‍ ഡീലര്‍മാര്‍ തുടങ്ങിയ 58 സ്വകാര്യ സ്ഥാപനങ്ങളാണ് ഉദ്യോഗാര്‍ഥികളെ തേടിയത്. മൂവായിരത്തഞ്ഞൂറിലധികം പേര്‍ പങ്കെടുത്തു. ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും അവസരം ലഭിച്ചു. ഇവരെ ആശയവിനിമയത്തിന് സഹായിക്കാന്‍ സ്ഥാപന പ്രതിനിധികളും എത്തിയിരുന്നു.

Latest Videos

വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് മേള ഉദ്ഘാടനം ചെയ്തു. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എംപ്ലോയ്മെന്റ് സി. രമ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സാജിത, സിന്‍ഡിക്കേറ്റംഗം കെ.കെ. ഹനീഫ, സര്‍വകലാശാലാ പ്ലേസ്മെന്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. യൂസഫ്, എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോ ചീഫ് ഡോ. സി.സി. ഹരിലാല്‍, ഡെപ്യൂട്ടി ചീഫ് ടി. അമ്മാര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസര്‍ എന്‍. ഹേമകുമാരി, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സി.കെ. ഷിജിത്ത്, എംപ്ലോയ്മെന്റ് ഓഫീസര്‍ കെ. ശൈലേഷ് എന്നിവര്‍ സംസാരിച്ചു. ഉദ്യോഗാര്‍ഥികളുടെയും തൊഴില്‍ദായകരുടെയും പങ്കാളിത്തംകൊണ്ട് മേള വന്‍വിജയമായെന്ന് സംഘാടകര്‍ പറഞ്ഞു.
ബി.കോം, ടാലി, കംപ്യൂട്ടര്‍ പരിജ്ഞാനം; യോ​ഗ്യരായവർക്ക് കുടുംബശ്രീ സി.ഡി.എസുകളില്‍ അക്കൗണ്ടന്റുമാരാകാം

click me!