അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം.
പാലക്കാട്: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, എന്‍.ഐ.ടി., ഐ.ഐ.ടി. എന്നിവയിലേക്കുള്ള പരിശീലനവും ഒരു വര്‍ഷത്തെ എന്‍ട്രന്‍സ് കോച്ചിങ്ങിന് സര്‍ക്കാര്‍ ധനസഹായവും നല്‍കുന്നു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കോ ഈ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷാഫോറവും വിശദവിവരങ്ങളും മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോം ഓഗസ്റ്റ് 26 നു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂവെന്ന് മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 26ന്
മെഴുവേലി ഗവ.വനിത ഐ.ടി.ഐയില്‍ ഡ്രാഫ്റ്റസ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഈ മാസം 26ന് രാവിലെ 11ന് ഐ.ടി.ഐയില്‍ അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ ഡിപ്ലോമ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0468 2 259 952, 8129 836 394.
ഡ്രൈവറെ നിയമിക്കുന്നു
തൃശൂർ: പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ.ആർ.എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം ( ടാറ്റാ എയ്സ്) ഓടിക്കുന്നതിനായി പ്രതിദിനം പരമാവധി 550 രൂപ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. നാലുചക്ര വാഹനം ഓടിക്കുന്നതിനുള്ള സാധുവായ ലൈസൻസ് ഉള്ളവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. യോഗ്യരായവരിൽ നിന്ന് തെരഞ്ഞെടുത്തയാളെ ഭരണസമിതി തീരുമാനപ്രകാരം നിയമിക്കും. സ്ത്രീകൾക്ക് മുൻഗണനയുണ്ട്. അപേക്ഷകരിൽ യോഗ്യതയുള്ള വനിതകൾ ഇല്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും. പ്രവർത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെ. പ്രതിമാസം പരമാവധി 15 ദിവസത്തെ വേതനം ലഭിക്കും. ഫോൺ: 0487 -
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷിക്കാം
തൃത്താല സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജില്‍ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ബിരുദ (ബി.കോം, ബി.എ., ബി.എസ്.സി), ബിരുദാനന്തര കോഴ്‌സുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ (കാപ് ഐഡി, സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് സഹിതം) ഓഗസ്റ്റ് 26 ന് വൈകീട്ട് അഞ്ചിനകം യോഗ്യത തെളിയിക്കുന്ന പ്രമാണങ്ങള്‍ അടങ്ങിയ അപേക്ഷ കോളെജ് ഓഫീസില്‍ സമര്‍പ്പിക്കണം.