ബിപിഎഎല്‍, എസ്‍സി, എസ്ടി വിഭാഗങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യം നല്‍കുമ്പോള്‍ തന്നെ മറ്റ് വിഭാഗങ്ങള്‍ക്ക് 75 ശതമാനം ഫീസും സര്‍ക്കാര്‍ സബ്സിഡി നല്‍കും
തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ വിദേശ ഭാഷാ പഠനത്തിന് സൗകര്യമൊരുക്കി നോർക്ക. ആദ്യ പഠന കേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബിപിഎല്‍, എസ്‍സി, എസ്ടി വിഭാഗങ്ങള്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമാണ്. സ്വകാര്യ മേഖലയില്‍ നിരവധി വിദേശ ഭാഷാ പരിശീലന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഉയര്‍ന്ന ഫീസ് പലര്‍ക്കും വിദേശ ഭാഷാ പഠനം തടസമായതോടെയാണ് നോര്‍ക്കയുടെ വരവ്.
ബിപിഎഎല്‍, എസ്‍സി, എസ്ടി വിഭാഗങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യം നല്‍കുമ്പോള്‍ തന്നെ മറ്റ് വിഭാഗങ്ങള്‍ക്ക് 75 ശതമാനം ഫീസും സര്‍ക്കാര്‍ സബ്സിഡി നല്‍കും. സബ്സിഡിയുള്ളവര്‍ക്ക് മൂവായിരം രൂപയുണ്ടായാല്‍ ഒരു വിദേശ ഭാഷ പഠിക്കാം. മൂന്ന് മാസം മുതല്‍ ആറ് മാസം വരെയാണ് കോഴ്സ്. ആദ്യ ഘട്ടത്തില്‍ 200 പേര്‍ പ്രവേശനം നേടി. അടുത്ത ദിവസം മുതല്‍ ക്ലാസുകള്‍ തുടങ്ങും. ലാഗ്വേജ് ലാബ് അടക്കം വിപുലമായ സൗകര്യമാണ് തൈക്കാട് മേട്ടുക്കടയില്‍ തുടങ്ങിയ ആദ്യ കേന്ദ്രത്തിലുള്ളത്.
undefined
ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലാണ് ആദ്യം പരിശീലനം. പിന്നീട് മിക്ക ഭാഷകളിലും പരിശീലനം നല്‍കും. വിദേശ തൊഴില്‍ദായകരുടെ ആവശ്യകത അനുസരിച്ചാണ് ഓരോ ബാച്ചും ക്രമീകരിക്കുന്നത്. കേവലം ഭാഷാ പരിശീലനം മാത്രമല്ല, കൂടുതല്‍ സുരക്ഷിതവും മെച്ചപ്പെട്ടതുമായ വിദേശ തൊഴില്‍ നേടുവാന്‍ ആളുകള്‍ക്ക് കഴിയുന്ന രീതിയാണ് നോര്‍ക ലക്ഷ്യമിടുന്നത്.
അതേസമയം, നോർക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് (MoH) സ്‍പെഷ്യലിസ്റ്റ് ഡോക്ടർമാരുടേയും, വനിതാ നഴ്‌സുമാരുടേയും ഒഴിവുകളിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നുണ്ട്. മാർച്ച് 14 മുതൽ 16 വരെ ബംളൂരുവിലാണ് അഭിമുഖങ്ങൾ നടക്കുക. സ്‍പെഷ്യലിസ്റ് ഡോക്ടർമാർക്ക് മാസ്സ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല. നഴ്സുമാർക്ക് നഴ്സിങ്ങിൽ ബി.എസ്സി/ പോസ്റ്റ് ബി.എസ്.സി/ എം എസ് സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. നഴ്സിങ്ങ് പ്രൊഫഷണലുകൾക്ക് 35 വയസ്സാണ് പ്രായപരിധി.
ഷാഫിയെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ ബിജെപിയെ ജയിപ്പിക്കുമെന്നല്ലേ? സിപിഎമ്മിനോട് രാഹുൽ മാങ്കൂട്ടത്തിൽ