പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്.
തിരുവനന്തപുരം: 2022 ജനുവരിയിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി (Higher Secondary) ഇംപ്രൂവ്‌മെന്റ് / സപ്ലിമെന്ററി Examination Result) പരീക്ഷയുടെ ഫലം www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പുനർനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പ് ലഭിക്കുന്നതിനും നിശ്ചിത ഫോമിലുള്ള അപേക്ഷകൾ, നിർദ്ദിഷ്ട ഫീസ് സഹിതം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത സ്‌കൂളിലെ പ്രിൻസിപ്പലിന് മാർച്ച് നാലിനകം സമർപ്പിക്കണം.
പുനർമൂല്യനിർണയത്തിന് ഒരു പേപ്പറിന് 500 രൂപയായിരിക്കും ഫീസ്. ഉത്തരകടലാസുകളുടെ പകർപ്പിന് 300 രൂപ, സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷകൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോം സ്‌കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടലിലും ലഭ്യമാണ്. സ്‌കൂളുകളിൽ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകൾ iExams ൽ മാർച്ച് അഞ്ചിന് വൈകിട്ട് 5 നകം പ്രിൻസിപ്പൽമാർ അപ്‌ലോഡ് ചെയ്യണം.
undefined
പോരാട്ട ചരിത്രങ്ങളുടെ ചിത്രപ്രദര്‍ശനവുമായി ആസാദി കാ അമൃത് മഹോത്സവം വേദി
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഓര്‍മ പുതുക്കി സ്വാതന്ത്ര്യ സമര ചരിത്ര ചിത്രപ്രദര്‍ശനം. സമര ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ ചേര്‍ത്തുവച്ച പ്രദർശനത്തിന് ആലുവ സെന്‍റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തിലാണ് വേദിയൊരുങ്ങിയത്. കേന്ദ്ര സർക്കാരിന്‍റെ റീജിയണൽ ഔട്ട് റീച്ച് ബ്യുറോയും സംസ്ഥാന ഇന്‍ഫർമേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മുന്‍ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ഡോ.സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു. സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയിലെ കഥയും കഥാപാത്രങ്ങളും മികച്ച അനുഭവ പാഠങ്ങളാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍, ആദ്യകാല ജീവിതം, വിവിധ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്ത ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. ദേശീയതലത്തിലേയും കേരളത്തിലേയും സ്വാതന്ത്ര്യ സമര സേനാനികളുടെയും വ്യത്യസ്ത ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രധാന ഘട്ടങ്ങളായ നിസഹകരണ പ്രസ്ഥാനം, ഉപ്പ് സത്യാഗ്രഹം, ചമ്പാരന്‍ സത്യാഗ്രഹം എന്നിവയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ ചരിത്ര പ്രധാനമായ സംഭവങ്ങളെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരുന്നവയാണ്.
ഗാന്ധിജി വിവിധ സ്വാതന്ത്ര്യ സമര നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം, രവീന്ദ്രനാഥ് ടാഗോറിനോപ്പമുള്ള ചിത്രം, സബര്‍മതി ആശ്രമത്തില്‍ നിന്നുള്ള ചിത്രം, ഗാന്ധിജി പത്രാധിപരായിരുന്ന യങ് ഇന്ത്യ പത്രത്തിന്‍റെ പതിപ്പ് എന്നിവയും ശ്രദ്ധേയമാണ്. യുവതലമുറയ്ക്കു സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് അറിവ് പകരുന്നതും പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതുമാണ് ഓരോ ചിത്രങ്ങളും
പ്രദര്‍ശനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം, കേരളത്തിലെ സമര ചരിത്രം, ആദ്യ സര്‍ക്കാര്‍ രൂപീകരണം എന്നിവ അടക്കമുള്ള ചരിത്ര സംഭവങ്ങള്‍ പരിചയപ്പെടുത്തുന്നതായിരുന്നു ഡോക്യുമെന്‍ററി. സെന്റ് സേവ്യേഴ്സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രദര്‍ശനം ബുധനാഴ്ച സമാപിക്കും.